കോട്ടയം∙ കേരളത്തിലെ പശ്ചിമഘട്ടത്തിലെ കൃഷിയെപ്പറ്റി ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ്. വയനാടിന് ആശ്രയിക്കാൻ കഴിയുന്ന വികസനം കാർഷിക വികസനം മാത്രമാണ്. മറ്റേത് തരത്തിലുള്ള വികസനത്തേക്കാളും കൃഷിയുമായി ബന്ധപ്പെട്ട വികസനം നടന്നെങ്കിൽ മാത്രമേ വയനാടിനു വലിയ പരുക്കുകളില്ലാതെ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. ഇടനിലക്കാരെ ഒഴിവാക്കി ഓണച്ചന്തകളിലേക്ക് ഉൽപനങ്ങൾ സംഭരിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിൽ സിപിഐ സിപിഎം പ്രശ്നമൊന്നുമില്ല. എല്ലാ വകുപ്പിനും ഉണ്ടായ പ്രശ്നമൊക്കെ തന്നെയാണ് കൃഷി വകുപ്പിനും ഉണ്ടായിരിക്കുന്നതെന്നും പി. പ്രസാദ് പറഞ്ഞു. ചിങ്ങദിന പുലരിയിൽ മന്ത്രി പ്രസാദ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഇന്ന് ചിങ്ങം ഒന്നാണല്ലോ. കൃഷി മന്ത്രിയെന്ന നിലയിൽ മലയാളികളോട് എന്താണ് പറയാനുള്ളത് ?

ADVERTISEMENT

മലയാളിക്ക് പുതുവർഷത്തിന്റെ ആരംഭമാണ് ചിങ്ങം ഒന്ന്. ഇതൊരു പുതിയ നൂറ്റാണ്ടിന്റെ കൂടി തുടക്കമാണെന്നതാണ് പ്രത്യേകത. പണ്ടു മുതലേ കൃഷിയുമായി ബന്ധപ്പെട്ട ദിനമാണ് ചിങ്ങം ഒന്ന്. വിളവെടുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട മാസമാണ് ചിങ്ങം. കർഷകനും കൃഷിക്കുമെല്ലാം സമർപ്പിച്ചിരിക്കുന്ന ദിവസമാണ് ഇന്ന്. അതിനപ്പുറത്തേക്ക് ചിങ്ങം ഒന്ന് എല്ലാ മനുഷ്യരുമായും ബന്ധപ്പെട്ടു നിൽക്കുന്ന ദിവസമാണ്. ഭക്ഷണം കഴിക്കുന്ന മുഴുവൻ ആളുകളും കൃഷിയുടെ ആനുകൂല്യം പറ്റുന്നവരാണ് എന്നതിനാൽ  ചിങ്ങം ഒന്ന് എല്ലാ മനുഷ്യരുടെയും ജീവിതവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. കൃഷിയെ ചേർത്തു പിടിക്കേണ്ടത് ഓരോ മനുഷ്യന്റെയും ആവശ്യകതയാണ്. അതിനാൽ തന്നെ ചിങ്ങം ഒന്ന് എന്ന ദിവസത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ കാണണം.

∙ ഇത്തവണ ചിങ്ങം എത്തുന്നത് വയനാട്ടിലെ ദുരന്തത്തിനു പിന്നാലെയാണ്. വ്യാപകമായ കൃഷി നാശമാണല്ലോ അവിടെ സംഭവിച്ചിരിക്കുന്നത് ?

കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക മേഖലകളിലൊന്നാണ് വയനാട്. ഇത്തവണ കർഷക അവാർഡുകൾ നിശ്ചയിച്ചപ്പോൾ അതിനായി തിരഞ്ഞെടുക്കപ്പെട്ട നിരവധി പേർ വയനാട്ടിലുള്ളവരാണ്. വയനാടിന്റെ കാർഷിക പ്രത്യേകതയുടെ ഉദാഹരണമാണത്. ഒരുപാട് കർഷകരുടെ എല്ലാമെല്ലാമാണ് അവിടെ നഷ്ടമായത്. ഒരു സഹായവും ജീവനു പകരംവയ്ക്കാനാകില്ല. 

∙ വയനാട്ടിലെ കർഷകർ‌ക്ക് കൃഷി വകുപ്പ് നൽകുന്ന സഹായങ്ങൾ എന്തൊക്കെ ആയിരിക്കും?

ADVERTISEMENT

വയനാട്ടിലെ മാത്രമല്ല കേരളത്തിലെ പശ്ചിമഘട്ടത്തിലെ കൃഷിയെപ്പറ്റി ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. എന്തെല്ലാം തരത്തിൽ വയനാട്ടിലെ കർഷകരെ സഹായിക്കാൻ പറ്റുമെന്ന ആലോചനയിലാണ് കൃഷി വകുപ്പ്. വയനാടിന് ആശ്രയിക്കാൻ കഴിയുന്ന വികസനം കാർഷിക വികസനം മാത്രമാണ്. മറ്റേത് തരത്തിലുള്ള വികസനത്തേക്കാളും കൃഷിയുമായി ബന്ധപ്പെട്ട വികസനം നടന്നെങ്കിൽ മാത്രമേ വയനാടിനു വലിയ പരുക്കുകളില്ലാതെ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. പ്രാഥമികമായ ആലോചനകൾ ഏർപ്പെട്ടിട്ടേയുള്ളൂ. പൂർണമായും കൃഷി നഷ്ടമായവർക്ക് എങ്ങനെ ഭൂമി ലഭ്യമാക്കാമെന്നതും ആലോചിക്കും. ഭൂമി നഷ്ടമായിട്ടില്ലെങ്കിലും മണ്ണും മരങ്ങളുമായി ഭൂമി കൃഷിയോഗ്യമല്ലാത്തത് ആയവരുമുണ്ട്. മേൽ മണ്ണ് അപ്പാടെ പോയവരുണ്ട്. ചാലിയാറിന്റെ ഭാഗത്തും ഇതുണ്ടായിട്ടുണ്ട്. ഈ പ്രതിസന്ധികളെയും പ്രതിഭാസങ്ങളെയുമൊക്കെ എങ്ങനെ അതിജീവിക്കണമെന്ന് ചിന്തിക്കും. മണ്ണിനെ എങ്ങനെ പരുവപ്പെടുത്തിയെടുക്കാം, അവിടെ ഏതെല്ലാം കൃഷി നടപ്പാക്കാൻ പറ്റും, ആ കൃഷിയിലൂടെ എങ്ങനെ കൂടുതൽ വരുമാനം ഉണ്ടാക്കാൻ പറ്റും ഇതെല്ലാം സർക്കാർ പരിഗണനയിലുണ്ടാകും.

∙ കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണല്ലോ. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം അതിൽ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടോ ?

തിരുവിതാംകൂറും കൊച്ചിയും മലബാറും ആയിരുന്ന കാലത്തു പോലും നമ്മൾ നെല്ലിന്റെ കാര്യത്തിൽ സ്വയം പര്യാപ്തരായിരുന്നില്ല. വയലുകളുടെ വിസ്തൃതി കുറഞ്ഞതോടെ നമ്മൾ കുറച്ചു കൂടി പ്രതിസന്ധിയിലായി. ഇപ്പോഴും അരിയുടെ കാര്യം നമുക്ക് വലിയ ബുദ്ധിമുട്ടാണ്. അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ച് പരമാവധി നെൽ കൃഷി നടത്തുന്നുണ്ട്. ചെറിയ സമയത്തിനുള്ളിൽ വിളവെടുക്കുക എന്നതാണ് ലക്ഷ്യം. പച്ചക്കറികൾ‌, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയിലെല്ലാം വലിയ തോതിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനു വേണ്ടിയുള്ള മണ്ണും മനുഷ്യരും ഇവിടെയുണ്ട്. മനസാണ് ഇനി വേണ്ടത്. ഇതെല്ലാം കണക്കിലെടുത്താണ് നമ്മളും കൃഷിയിലേക്ക് എന്ന പദ്ധതി കൃഷി വകുപ്പ് ആരംഭിച്ചത്. ഇരുപതിനായിരത്തോളം കൃഷി കൂട്ടങ്ങൾ ഇന്ന് സംസ്ഥാനത്തുണ്ട്. വലിയ മെച്ചമുണ്ടാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കൃഷിയിടം അടിസ്ഥാനമാക്കിയുള്ള ആസൂത്രണം ആദ്യമായി ഈ സർക്കാരിന്റെ കാലത്താണ് നടന്നത്. അതിന്റെ വലിയ മെച്ചവും ഗുണവും കേരളം അനുഭവിച്ചറിയാൻ പോവുകയാണ്. ഒരു കൃഷി ഭവൻ ഒരു മൂല്യവർധിത വിഭവം ഉണ്ടാക്കാനുണ്ട്. ഇത് വിപണനം ചെയ്യാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജുമായി സംസ്ഥാന സർക്കാർ ധാരണപത്രത്തിൽ ഒപ്പിടുകയും കർഷകർക്കും പരിശീലനം നൽകുകയും ചെയ്തു. ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കർഷക ഉൽപനങ്ങൾ വിപണം ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. ഇപ്പോൾ കർഷകർ‌ക്ക് വരുമാനം ഉറപ്പിക്കുകയാണ് ലക്ഷ്യം. സേവനം സ്മാർട്ടാകാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ പരമാവധി കൃഷിയിടത്തിൽ നിർത്താനാണ് ശ്രമം. കൃഷി നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇതു മുന്നിൽ കണ്ടാണ് പോഷക സമൃദ്ധിയും ജൈവ സമൃദ്ധിയും കൃഷി വകുപ്പ് ആരംഭിച്ചത്. കൃഷി ഭൂമി ഉണ്ടായിട്ടും കൃഷി ചെയ്യാതിരിക്കുന്നവരെ ട്രാക്കിലേക്ക് എത്തിക്കാനുള്ള നടപടികളും ആരംഭിക്കും.

∙ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ കൃഷി വകുപ്പ് സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്തൊക്കെയാണ് ?

ADVERTISEMENT

എല്ലാ തദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഓണച്ചന്തകൾ നടപ്പിലാക്കും. പരമാവധി വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിക്കും. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉരുളക്കിഴങ്ങ് അടക്കം സംഭരിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലയാളികൾ കൂടുതൽ ഉപയോഗിക്കുന്ന ഉൽപനങ്ങൾ സ്റ്റാളുകളിലുണ്ടാകും. നമ്മുടെ കർഷകരുടെ ഉൽപനങ്ങളെല്ലാം സംഭരിക്കും. മെച്ചപ്പെട്ട ഓണച്ചന്തകളാകും ഇത്തവണ.

∙ സിപിഐ മന്ത്രിമാരുടെ വകുപ്പുകിൽ ആവശ്യത്തിനു പണം കിട്ടുന്നില്ലെന്ന പരാതിയൊക്കെ മാറിയോ ?

സാമ്പത്തിക ബുദ്ധിമുട്ടിൽ സിപിഐ സിപിഎം പ്രശ്നമൊന്നുമില്ല. എല്ലാ വകുപ്പിനും ഉണ്ടായ പ്രശ്നമൊക്കെ തന്നെയാണ് കൃഷി വകുപ്പിനും ഉണ്ടായിരിക്കുന്നത്. കേന്ദ്രം നമുക്ക് അനുവദിച്ചു തരുന്ന പണം നൽകുന്നില്ല. വല്ലാത്ത ഒരു പ്രതിസന്ധിയിലേക്ക് കേരളത്തെ അത് എത്തിച്ചിട്ടുണ്ട്. ആ പ്രതിസന്ധിയ്ക്കിടയിൽ നിന്നും വിഭവ സമാഹാരണം നടത്തിയാണ് നമ്മൾ അതിനെയൊക്കെ അതിജീവിക്കുന്നത്. അനുഭാവപൂർവമായ നിലപാടല്ല കേന്ദ്രം സ്വീകരിക്കുന്നത്. ആ ബുദ്ധിമുട്ടിന്റെ ഭാഗമായി കൃഷി വകുപ്പിനും മറ്റെല്ലാ വകുപ്പുകളെയും പോലെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. അല്ലാതെ ഒരു പാർട്ടി ഭരിക്കുന്നതിന്റെ പ്രശ്നമല്ല.

∙ ഹവായ് ചെരുപ്പിട്ട് നടക്കുന്ന വ്യക്തിയാണല്ലോ. മന്ത്രിയെന്ന നിലയിൽ 3 വർഷത്തിനിടെ അതൊരു ബുദ്ധിമുട്ടുണ്ടായിട്ടുണ്ടോ ?

അങ്ങനെയൊരു ബുദ്ധിമുട്ടുണ്ടായിട്ടില്ല. നേരത്തെ ശീലിച്ചു വന്നത് മാറ്റാൻ പ്രയാസമാണ്. എന്റെ കാലിനു പൊരുത്തപ്പെടുന്നത് ആ ചെരുപ്പുകളാണ്. അത് മറ്റ് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയോ എന്നറിയില്ല.

∙ പതിമൂന്നാം നമ്പർ കാർ തിരഞ്ഞെടുത്തത് ബുദ്ധിമുട്ടായോ ?

പതിമൂന്നും ബുദ്ധിമുട്ടായില്ല. പതിമൂന്ന് എന്ന തീയതിയിൽ എത്ര കു‍ഞ്ഞുങ്ങൾ ജനിക്കുന്നു. എത്രയോ കല്യാണങ്ങൾ നടക്കുന്നു. പതിമൂന്നാം തീയതി ഒരു വിമാനവും പറക്കാതിരിക്കുന്നില്ല, ഒരു വാഹനവും ഓടാതിരിക്കുന്നില്ല. ശാസ്ത്ര സാങ്കേതിക വികാസം കണ്ട് അത്ഭുതപ്പെട്ട് നിൽക്കുന്ന ഇക്കാലത്തും ഇതൊന്നും ചിന്തിക്കാൻ കഴിയില്ല. അന്ധമായ വിശ്വാസങ്ങൾക്കു പിന്നാലെ പോകുന്ന രീതി എനിക്കില്ല.

English Summary:

Agriculture Key to Wayanad's Future, Says Kerala Agriculture Minister

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT