ബിഎസ്എൻഎൽ മുൻ അസി. ജനറൽ മാനേജർ സി.പാപ്പച്ചനെ (82) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയും മുൻ ബാങ്ക് മാനേജരുമായ സരിതയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ്. പാപ്പച്ചന് ഇടയ്ക്കുണ്ടാകുന്ന മറവിയാണ് സരിത മുതലെടുത്തത്. പണമിടപാടിൽ കണിശക്കാരനായിരുന്ന പാപ്പച്ചൻ ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ സംസാരിച്ചിരുന്നത് സരിതയോടായിരുന്നു. പാപ്പച്ചന് മറവിയുണ്ടെന്ന് മനസിലായതോടെയാണ് പണം തട്ടാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ഒരു കുറ്റബോധവും ഇതുവരെ സരിത പ്രകടിപ്പിച്ചിട്ടില്ല. അപകടത്തെ തുടർന്ന് പാപ്പച്ചന്റെ മകൾക്കുണ്ടായ സംശയമാണ് പൊലീസ് അന്വേഷണത്തിനിടയാക്കിയത്. അപകട മരണം ഒടുവിൽ‌ കൊലപാതകമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ബിഎസ്എൻഎൽ മുൻ അസി. ജനറൽ മാനേജർ സി.പാപ്പച്ചനെ (82) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയും മുൻ ബാങ്ക് മാനേജരുമായ സരിതയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ്. പാപ്പച്ചന് ഇടയ്ക്കുണ്ടാകുന്ന മറവിയാണ് സരിത മുതലെടുത്തത്. പണമിടപാടിൽ കണിശക്കാരനായിരുന്ന പാപ്പച്ചൻ ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ സംസാരിച്ചിരുന്നത് സരിതയോടായിരുന്നു. പാപ്പച്ചന് മറവിയുണ്ടെന്ന് മനസ്സിലായതോടെയാണ് പണം തട്ടാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ഒരു കുറ്റബോധവും ഇതുവരെ സരിത പ്രകടിപ്പിച്ചിട്ടില്ല. അപകടത്തെ തുടർന്ന് പാപ്പച്ചന്റെ മകൾക്കുണ്ടായ സംശയമാണ് പൊലീസ് അന്വേഷണത്തിനിടയാക്കിയത്. അപകട മരണം ഒടുവിൽ‌ കൊലപാതകമായി.

തന്ത്രപരമായാണ് സരിത നീങ്ങിയത്. ഇടപാടുകളിൽ ബാങ്ക് ജീവനക്കാരൻ അനൂപിനെ മുന്നിൽനിർത്തി. പാപ്പച്ചന്റെ വീട്ടിലെ പതിവ് സന്ദർശകനായിരുന്നു അനൂപ്. പാപ്പച്ചനെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയിരുന്നതും അനൂപാണ്. അവസാനം, ക്വട്ടേഷൻ സംഘത്തിന്റെ വാഹനത്തിനു മുന്നിലേക്ക് പാപ്പച്ചനെ എത്തിശേഷം അനൂപ് കടന്നു കളഞ്ഞു. അനൂപ് നാലാം പ്രതിയാണ്. കൊലപാതകത്തിന് ഉപയോഗിച്ച കാർ ഓടിച്ച അനിമോൻ ഒന്നാം പ്രതിയും സഹായി മാഹിൻ രണ്ടാം പ്രതിയുമാണ്. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ADVERTISEMENT

തട്ടിപ്പ് ആസൂത്രണം ചെയ്തെങ്കിലും സരിതയിൽനിന്ന് വലിയ തുക ക്വട്ടേഷൻ സംഘം കൈക്കലാക്കിയെന്നാണ് പൊലീസ് പറയുന്നത്. പാപ്പച്ചന്റെ പക്കൽ നിന്നു തട്ടിയെടുത്ത പണം കുറെ സരിത ചെലവഴിച്ചു. ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തി 19 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പൊലീസ് പറയുന്നത്. ബാക്കി തുക പകുതിയോളം അനൂപിനു നൽകിയെന്നാണ് പറയുന്നത്. കേസിലെ മൂന്നാം പ്രതി സരിതയുടെ ലാപ്ടോപ്പും കൊലപാതക സമയത്ത് ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്തെ ബന്ധു വീട്ടിൽ നിന്നാണ് അന്വേഷണ സംഘം കേസിലെ നിർണായക തെളിവായ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തത്. പാപ്പച്ചനിൽ നിന്നു സരിത, അനൂപ് എന്നിവർ തട്ടിയെടുത്ത തുകയെത്ര, ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായ അനിമോൻ, മാഹിൻ എന്നിവർക്കു ലഭിച്ച തുക എന്നീ വിവരങ്ങളാണ് പൊലീസ് ഇനി കണ്ടെത്താനുള്ളത്.

English Summary:

Kollam Crime: Former Bank Manager Exploits Dementia, Leading to Murder