ആംസ്ട്രോങ് വധം: കുപ്രസിദ്ധ ഗുണ്ട ആർക്കോട്ട് സുരേഷിന്റെ ഭാര്യ അറസ്റ്റിൽ
ചെന്നൈ ∙ ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിനെ കൊന്ന കേസിൽ കുപ്രസിദ്ധ ഗുണ്ട ആർക്കോട്ട് സുരേഷിന്റെ ഭാര്യ പോർക്കൊടി അറസ്റ്റിലായി. ആന്ധ്രപ്രദേശിൽ ഒളിവിലായിരുന്ന ഇവരെ ചെന്നൈയിലെത്തിച്ച് റിമാൻഡ് ചെയ്തു. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. ക്വട്ടേഷൻ പണം പോർക്കൊടിയുടെ അക്കൗണ്ട് വഴിയാണു കൈകാര്യം

ചെന്നൈ ∙ ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിനെ കൊന്ന കേസിൽ കുപ്രസിദ്ധ ഗുണ്ട ആർക്കോട്ട് സുരേഷിന്റെ ഭാര്യ പോർക്കൊടി അറസ്റ്റിലായി. ആന്ധ്രപ്രദേശിൽ ഒളിവിലായിരുന്ന ഇവരെ ചെന്നൈയിലെത്തിച്ച് റിമാൻഡ് ചെയ്തു. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
ക്വട്ടേഷൻ പണം പോർക്കൊടിയുടെ അക്കൗണ്ട് വഴിയാണു കൈകാര്യം ചെയ്തതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ബിഎസ്പി സംസ്ഥാന അധ്യക്ഷനായിരുന്ന ആംസ്ട്രോങ്ങിനെ കഴിഞ്ഞ മാസം 5നാണ് പെരമ്പൂരിലെ വസതിക്കു സമീപം വെട്ടിക്കൊന്നത്. സുരേഷിന്റെ സഹോദരൻ പൊന്നൈ ബാലു ഉൾപ്പെടെയുള്ളവർ നേരത്തേ പിടിയിലായിരുന്നു.