15കാരനെ സഹപാഠി കുത്തിക്കൊന്നു; പ്രതിഷേധം, ഇന്റർനെറ്റ് സംവിധാനം തടഞ്ഞു
ജയ്പുർ ∙ ഉദയ്പുരിൽ സഹപാഠിയിൽ നിന്നു കുത്തേറ്റ വിദ്യാർഥി ദേവ്‌രാജ് (15) മരണത്തിനു കീഴടങ്ങി. നാലുദിവസമായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു സംസ്കരിക്കും. അതേസമയം, സംഭവം സാമുദായിക വിഷയമായി മാറിയതോടെ ഉദയ്പുരിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായി ഇൻസ്പെക്ടർ ജനറൽ

ജയ്പുർ ∙ ഉദയ്പുരിൽ സഹപാഠിയിൽ നിന്നു കുത്തേറ്റ വിദ്യാർഥി ദേവ്‌രാജ് (15) മരണത്തിനു കീഴടങ്ങി. നാലുദിവസമായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു സംസ്കരിക്കും.
അതേസമയം, സംഭവം സാമുദായിക വിഷയമായി മാറിയതോടെ ഉദയ്പുരിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായി ഇൻസ്പെക്ടർ ജനറൽ അജയ്പാൽ ലംബ പറഞ്ഞു. ആശുപത്രിയിലും സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ പ്രദേശത്തും കനത്ത സുരക്ഷയൊരുക്കി. പ്രതിഷേധക്കാർ ചിലയിടങ്ങളിൽ കാറുകളും കടകളും കത്തിച്ചതോടെയാണിത്. സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. മൊബൈൽ ഇന്റർനെറ്റ് സംവിധാനം തടഞ്ഞിട്ടുമുണ്ട്.
ദേവ്‌രാജിന്റെ കുടുംബത്തിന് 51ലക്ഷം രൂപ നഷ്ടപരിഹാരം നല‍്കുമെന്ന് ഉദയ്പുർ എംഎൽഎ താരാചന്ദ് ജെയിൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച സ്കൂളിനു സമീപമുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം. കുത്തിയ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു