ചെന്നൈ∙ കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷത്തിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്നാഥ് സിങ് നടത്തിയ പരാമർശവും അതിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ മറുപടിയുമാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച.

ചെന്നൈ∙ കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷത്തിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്നാഥ് സിങ് നടത്തിയ പരാമർശവും അതിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ മറുപടിയുമാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷത്തിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്നാഥ് സിങ് നടത്തിയ പരാമർശവും അതിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ മറുപടിയുമാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷത്തിനിടെ കേന്ദ്ര പ്രതിരോധമന്ത്രിയും ബിജെപി നേതാവുമായ രാജ്നാഥ് സിങ് നടത്തിയ പരാമർശവും അതിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ മറുപടിയുമാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച. കരുണാനിധിയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രാജ്യത്തെ ഏറ്റവും ആദരണീയനായ നേതാക്കളിൽ ഒരാളാണ് കരുണാനിധിയെന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ സമർത്ഥനായ ഭരണാധികാരിയാണ് അദ്ദേഹമെന്നും പ്രശംസിച്ചിരുന്നു. കരുണാനിധിയെ വാനോളം പുകഴ്ത്തിയ രാജ്നാഥ് സിങ്ങിന്റെ പ്രസംഗമാണ് ചില രാഷ്ട്രീയമാറ്റങ്ങൾക്ക് വഴിവച്ചേക്കുമെന്ന സൂചന നൽകുന്നത്.

രാജ്‌നാഥ് സിങ്ങിന്റെ വാക്കുകൾക്ക് മറുപടി നൽകിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കലൈഞ്ജറെ (കരുണാനിധിയെ) ഒരു ബിജെപി നേതാവ് പ്രശംസിച്ചതിൽ താൻ ആശ്ചര്യപ്പെടുന്നുവെന്നാണ് പറഞ്ഞത്. ഡിഎംകെക്കാരോ മുന്നണിയിൽപ്പെട്ടവരോ പോലും പറയാത്ത തരത്തിലാണ് രാജ്‌നാഥ് സിങ് കരുണാനിധിയെ പ്രശംസിച്ച് സംസാരിച്ചതെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിജെപിയും ഡിഎംകെയും തമ്മിലുള്ള അപ്രതീക്ഷിത സൗഹൃദം തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ വൃത്തങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

ADVERTISEMENT

ബിജെപി-ഡിഎംകെ ‘രഹസ്യ കരാറിന്’ സാധ്യതയുണ്ടെന്നാണ് വിഷയത്തിൽ അണ്ണാ ഡിഎംകെ ഉയർത്തുന്ന ആരോപണം. ദീർഘനാളായി എൻഡിഎ ക്യാംപിൽ ആയിരുന്ന അണ്ണാ ഡിഎംകെ, ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാണ് ബിജെപി ബന്ധം അവസാനിപ്പിച്ചത്. ജയലളിത അടക്കമുള്ള തങ്ങളുടെ നേതാക്കന്മാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലെ വിമർശിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അണ്ണാ ഡിഎംകെ എൻഡിഎ ക്യാംപ് വിട്ടത്. എന്നാൽ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിയും അണ്ണാ ഡിഎംകെയും വമ്പൻ പരാജയം ഏറ്റുവാങ്ങി.

അതേസമയം,  ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസുമായി ഡിഎംകെ അകലുന്നുവെന്നതിന്റെ തെളിവാണ് ഈ പുതിയ നീക്കമെന്നും ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തെ തന്നെ മാറ്റി മറിച്ചേക്കാവുന്ന സംഭവവികാസങ്ങളാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നാണ് സൂചന. രാജ്നാഥ് സിങ്ങിന്റെ സന്ദർശനം കോൺഗ്രസ് ക്യാംപിൽ ചെറുതല്ലാത്ത ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സെൽവ പെരുന്തഗൈയും ഡിഎംകെ നേതൃത്വവുമായി സ്വരച്ചേർച്ചയില്ലായ്മയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

ADVERTISEMENT

2026ൽ നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പും നടൻ വിജയുടെ തമിഴക വെട്രി കഴകത്തിന്റെ ‘എൻട്രി’യും വരും ദിവസങ്ങളിൽ തമിഴ് രാഷ്ട്രീയത്തിലെ രാഷ്ട്രീയ സഖ്യ സമവാക്യങ്ങളെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഡിഎംകെയുമായി പോരടിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലയെ, കേന്ദ്രനേതൃത്വത്തിലേക്ക് മാറ്റി പുതിയൊരു അധ്യക്ഷനെ/യെ നിയമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

English Summary:

Is the ice melting between DMK and BJP? Rajnath Singh's visit sparks debate in Tamil Nadu, Anna DMK speaks out