‘ഹോട്ടലിൽ മദ്യം നൽകി, വിവസ്ത്രനാക്കി’: രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവാവ്
കോഴിക്കോട്∙ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്ത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. ഡിജിപിക്കാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.

പ്ലസ്ടുവിനു പഠിക്കുമ്പോൾ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമാ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നു. അതിൽ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിർദേശം.
രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ നിർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകുകയും കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. ഇതിനു ശേഷം അവസരം കിട്ടാതായതോടെ താൻ മാനസികമായി തളർന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവർ കാര്യമായെടുത്തില്ലെന്നും യുവാവ് വെളിപ്പെടുത്തി.
ബംഗാളി നടിയായ ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊടുകയും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ആയിരുന്നു മിത്രയുടെ ആരോപണം. ഇതിനു പിന്നാലെ ഉയർന്ന വിവാദങ്ങൾക്കൊടുവിലാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ പദത്തിൽ നിന്നും രഞ്ജിത്ത് രാജിവച്ചത്.