‘എന്റെ അച്ഛനാരാന്ന് നിങ്ങൾക്കറിയില്ല’; വാഹനമിടിച്ച് 2 പേരെ കൊന്നു, ശേഷം ക്യാമറയിൽ യുവതിയുടെ ഷോ!
വാഹനമിടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയശേഷം ആൾക്കൂട്ടത്തെ ഭീഷണിപ്പെടുത്തുന്ന പാക്കിസ്ഥാൻ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം പടരുന്നു. അപകടത്തിനുശേഷം ക്യാമറയിലേക്ക് കൂസലില്ലാതെ നോക്കി ചിരിക്കുകയും കാഴ്ചക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നതാഷ് ഡാനിഷ് എന്ന യുവതിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. കറാച്ചിയിലെ പ്രമുഖ വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യയാണ് നതാഷ.

ലഹോർ∙ വാഹനമിടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയശേഷം ആൾക്കൂട്ടത്തെ ഭീഷണിപ്പെടുത്തുന്ന പാക്കിസ്ഥാൻ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം പടരുന്നു. അപകടത്തിനുശേഷം ക്യാമറയിലേക്ക് കൂസലില്ലാതെ നോക്കി ചിരിക്കുകയും കാഴ്ചക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നതാഷ് ഡാനിഷ് എന്ന യുവതിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. കറാച്ചിയിലെ പ്രമുഖ വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യയാണ് നതാഷ.
കറാച്ചിയിലെ കർസാസിൽ ഓഗസ്റ്റ് 19നാണ് സംഭവം. നതാഷ അലക്ഷ്യമായി ഓടിച്ച വാഹനം മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിക്കുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ചിലർക്കുനേരെ നതാഷ നടത്തിയ പെരുമാറ്റമാണ് വിമർശനത്തിന് കാരണമായത്.
രോഷാകുലരായ ആൾക്കൂട്ടത്തെ നോക്കി നതാഷ ചിരിക്കുന്നതും തന്റെ കുടുംബത്തിന്റെ സ്വാധീനത്തെക്കുറിച്ച് ജനങ്ങളോടു പറയുന്നതും വിഡിയോയിൽ വ്യക്തമാണ്. ‘എന്റെ അച്ഛനാരാണെന്ന് നിങ്ങൾക്കറിയില്ല’–നതാഷ വിഡിയോയിൽ പറയുന്നു.
അപകടത്തിൽ പരുക്കേറ്റ ഒരാൾ വെന്റിലേറ്ററിൽ അത്യാസന്ന നിലയിലാണ്. അതേസമയം മാനസികപ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടി അപകടത്തിനുശേഷം നതാഷ കോടതിയിൽ ഹാജരായില്ല. നതാഷയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ജിന്ന ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം നതാഷയ്ക്ക് ചികിത്സ നൽകേണ്ടതായ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ആശുപത്രിയിൽനിന്ന് ലഭിക്കുന്ന വിവരം.