യുപിയെ പുകഴ്ത്തൂ, ലക്ഷാധിപതിയാകൂ; ഡിജിറ്റൽ മീഡിയ നയം പുതുക്കി യോഗി സർക്കാർ
ലക്നൗ∙ സമൂഹമാധ്യമങ്ങളിലെ ദേശവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവുശിക്ഷ ഏർപ്പെടുത്തിയും സർക്കാർ പദ്ധതികളെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തും ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ നയം.

ലക്നൗ∙ സമൂഹമാധ്യമങ്ങളിലെ ദേശവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവുശിക്ഷ ഏർപ്പെടുത്തിയും സർക്കാർ പദ്ധതികളെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തും ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ നയം. ഫെയ്സ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനായാണ് പുതിയ നയം കൊണ്ടുവന്നത്. അധിക്ഷേപകരമായ ഉള്ളടക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
സർക്കാർ പദ്ധതികളെയും പ്രവർത്തനങ്ങളെയും നല്ല രീതിയിൽ പ്രചരിപ്പിച്ചാൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്ക് മാസം 8 ലക്ഷം രൂപ വരെ പ്രതിഫലം പുതിയ നയം വാഗ്ദാനം ചെയ്യുന്നു. ഫോളോവർമാരുടെയും സബ്സ്ക്രൈബർമാരുടെയും എണ്ണം അനുസരിച്ചാകും പ്രതിഫലം. ഫോളോവർമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികൾ പ്രചരിപ്പിക്കാനായി ഇൻഫ്ലുവൻസർമാർ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയെ 4 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിവിധ സമൂഹമാധ്യമങ്ങളിൽനിന്ന് പരമാവധി ലഭിക്കാവുന്ന തുകയ്ക്കും പുതിയ നയത്തിൽ പരിധി നിശ്ചയിച്ചു.
ഇതു പ്രകാരം എക്സിൽനിന്ന് 5 ലക്ഷം രൂപയും ഫെയ്സ്ബുക്കിൽ 4 ലക്ഷവും ഇൻസ്റ്റഗ്രാമിൽ 3 ലക്ഷവുമാണ് ഒരു വ്യക്തിക്ക് പരമാവധി കൈപ്പറ്റാനാകുന്നത്. യുട്യൂബിൽ 8 ലക്ഷമാണ് പരിധി. ഷോർട്സിന് 7 ലക്ഷവും പോഡ്കാസ്റ്റിന് 6 ലക്ഷം വരെയും ലഭിക്കും. ദേശവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 3 വർഷം മുതൽ ജീവപര്യന്തംവരെ തടവ് ലഭിക്കും. അധിക്ഷേപകരമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്താലും നിയമനടപടി നേരിടണമെന്നു പുതിയ നയം പറയുന്നു.