‘പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതി’: മുൻകൂർ ജാമ്യം തേടി വി.കെ.പ്രകാശ് ഹൈക്കോടതിയിൽ
കൊച്ചി∙ യുവ കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് ഹൈക്കോടതിയിൽ. അഭിഭാഷകൻ ബാബു എസ്.നായർ വഴിയാണ് ഹർജി സമർപ്പിച്ചത്. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് ഹർജിയിൽ വി.കെ.പ്രകാശ് ആരോപിച്ചു.

2022 ൽ കൊച്ചി പാലാരിവട്ടം പൊലീസ് റജിസ്റ്റർ ചെയ്ത ഹണിട്രാപ്പ് കേസിലെ പ്രതിയാണ് പരാതിക്കാരി. തനിക്കെതിരെ നൽകിയ പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയാണ് ലക്ഷ്യം. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഹർജിയിലുണ്ട്. വെളിപ്പെടുത്തലുകളും പരാതികളും വന്നതിന് ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യത്തെ മുൻകൂർ ജാമ്യഹർജിയാണ് വി.കെ.പ്രകാശിന്റേത്.
2022 ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവർഷം മുമ്പാണ് വി.കെ. പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോൾ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ നിർത്തിവയ്ക്കാൻ പറഞ്ഞുവെന്നും മദ്യം ഓഫർ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തിൽ ഇന്റിമേറ്റായും വൾഗറായിട്ടും അഭിനയിക്കേണ്ട സീൻ തന്ന ശേഷം അഭിനയിച്ചു കാണിക്കാൻ പറഞ്ഞു.
അഭിനയത്തോട് താൽപര്യമില്ലെന്ന് പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വി.കെ. പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തി. തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയതായി എഴുത്തുകാരി പറഞ്ഞിരുന്നു.