തിരുവനന്തപുരം∙ പതിവു തെറ്റി; ചോദ്യമെറിയുന്നവർ ചോദ്യശരങ്ങൾ ഏറ്റുവാങ്ങി. ‘‘ദയവായി തുടരൂ തിരിച്ചുവരാം എന്ന് പറഞ്ഞ് അവതാരകർ ചർച്ചയ്ക്കിടെ പറഞ്ഞിട്ടു പോയാൽ പിന്നെ തിരിച്ചു വരാറില്ലെന്നും ചർച്ചയ്ക്കിടെ സംസാരിക്കാൻ അനുവദിക്കില്ലെന്നും സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാതി. മനഃപൂർവം ആരുടെയും അവസരം

തിരുവനന്തപുരം∙ പതിവു തെറ്റി; ചോദ്യമെറിയുന്നവർ ചോദ്യശരങ്ങൾ ഏറ്റുവാങ്ങി. ‘‘ദയവായി തുടരൂ തിരിച്ചുവരാം എന്ന് പറഞ്ഞ് അവതാരകർ ചർച്ചയ്ക്കിടെ പറഞ്ഞിട്ടു പോയാൽ പിന്നെ തിരിച്ചു വരാറില്ലെന്നും ചർച്ചയ്ക്കിടെ സംസാരിക്കാൻ അനുവദിക്കില്ലെന്നും സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാതി. മനഃപൂർവം ആരുടെയും അവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പതിവു തെറ്റി; ചോദ്യമെറിയുന്നവർ ചോദ്യശരങ്ങൾ ഏറ്റുവാങ്ങി. ‘‘ദയവായി തുടരൂ തിരിച്ചുവരാം എന്ന് പറഞ്ഞ് അവതാരകർ ചർച്ചയ്ക്കിടെ പറഞ്ഞിട്ടു പോയാൽ പിന്നെ തിരിച്ചു വരാറില്ലെന്നും ചർച്ചയ്ക്കിടെ സംസാരിക്കാൻ അനുവദിക്കില്ലെന്നും സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാതി. മനഃപൂർവം ആരുടെയും അവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പതിവു തെറ്റി; ചോദ്യമെറിയുന്നവർ ചോദ്യശരങ്ങൾ ഏറ്റുവാങ്ങി. ‘‘ദയവായി തുടരൂ തിരിച്ചുവരാം എന്ന് പറഞ്ഞ് അവതാരകർ ചർച്ചയ്ക്കിടെ പറഞ്ഞിട്ടു പോയാൽ പിന്നെ തിരിച്ചു വരാറില്ലെന്നും ചർച്ചയ്ക്കിടെ സംസാരിക്കാൻ അനുവദിക്കില്ലെന്നും സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാതി. മനഃപൂർവം ആരുടെയും അവസരം നിഷേധിക്കാറില്ലെന്നും സമയക്കുറവ് കാരണമാകാമെന്നും ചാനൽ അവതാകരുടെ മറുപടി. മനോരമ ന്യൂസ് അവതാരകരെ സ്പീക്കർ എ.എൻ.ഷംസീർ ‘ദ് കൗണ്ടർ ക്വസ്റ്റ്യൻ’ സെഷനിൽ ചോദ്യം ചെയ്തത് കൗതുകമുള്ള കാഴ്ചയായി.

മാധ്യമങ്ങൾക്ക് മുന്നിൽ ഇതുവരെ കള്ളം പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. തലപോയാലും കള്ളം പറയില്ല. തല ഉയർത്തി സത്യം പറയണം. ആരുടെ മുഖത്ത് നോക്കിയും സത്യം പറയണം. ആദ്യം അത് കയ്പ്പായി തോന്നും. പിന്നീട് മധുരിക്കും– സ്പീക്കർ പറഞ്ഞു. അവതാരകരോട് ചോദ്യങ്ങൾ ചോദിച്ച് തുടങ്ങുമ്പോൾ തന്നെ സ്പീക്കർ നയം വ്യക്തമാക്കി: ‘‘ഉത്തരം പറയേണ്ട വ്യക്തിയുടെ അവസരം കവർന്നെടുക്കുന്ന മാധ്യമ രീതി ഞാൻ സ്വീകരിക്കുന്നില്ല. നിങ്ങൾ ഉത്തരം നൽകുന്നതിനിടെ ഒരു ഇടപടലും ഉണ്ടാകില്ല’’. പിന്നീട് സ്പീക്കർ ചോദ്യശരങ്ങൾ ആരംഭിച്ചു.

ADVERTISEMENT

സ്പീക്കർ–പത്രധർമ്മവും പത്ര മുതലാളിയുടെ താൽപര്യവും വന്നാൽ ഏത് പക്ഷത്ത് നിൽക്കും. ഹൃദയത്തിൽനിന്ന് ഉത്തരം വേണം?

നിഷ–പത്രധർമത്തിന്റെ ഭാഗത്ത് നിൽക്കും. സ്പീക്കർ എങ്ങനെ പ്രവർക്കുന്നുവോ അതുപോലെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.

സ്പീക്കർ– അത് ജനങ്ങൾക്കു കൂടി ബോധ്യമാകണം. അങ്ങനെയല്ലെന്ന് വലിയ ജനവിഭാഗത്തിനു തോന്നുന്നുണ്ട്. ചിലഘട്ടങ്ങളിൽ നിങ്ങൾ ക്വട്ടേഷൻ പണി എടുക്കുന്നതായി തോന്നിയിട്ടുണ്ട്.

അയ്യപ്പദാസ്–ഓരോ വിഷത്തിന്റെ മെറിറ്റാണ് പക്ഷം തീരുമാനിക്കുന്നത്. അത് ചിലർക്ക് പക്ഷം പിടിക്കലായി തോന്നാം.

ADVERTISEMENT

സ്പീക്കർ–പക്ഷേ എപ്പോഴും ജനങ്ങൾക്ക് അങ്ങനെ തോന്നുന്നതെന്താ? മാധ്യമങ്ങളുടെ നിലപാട് ശരിയല്ലെന്ന് കാലം തെളിയിച്ചില്ലേ?

അയ്യപ്പദാസ്–2021ന് മുൻപുണ്ടായ വിവാദങ്ങളാണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. വ്യക്തത വരുത്താൻ ചില വിഷയങ്ങളിൽ ചോദ്യങ്ങൾ ചോദിച്ചിരിക്കാം. 

സ്പീക്കർ–കേന്ദ്രത്തിനെതിരെ എന്താ ചോദ്യം ചോദിക്കാത്തത്?

നിഷ– വസ്തുതകളുണ്ടെങ്കിൽ ആരോടും ചോദ്യം ചോദിക്കാം. സമയം ഇല്ലാത്തതിനാലാണ്. അല്ലാതെ ചർച്ചയ്ക്കിടെ സമയം കവർന്നെടുക്കുന്നതല്ല. സ്പീക്കർ ചെയറിലിരിക്കുന്നതിനാൽ അങ്ങേയ്ക്ക് അത് മനസ്സിലാക്കും.

ADVERTISEMENT

സ്പീക്കർ–കൃത്യതയില്ലാതെ ബ്രേക്കിങ് ന്യൂസിനു പിന്നാലേ പോകുന്നതിൽ നിലപാടെന്താണ്?

ഷാനി–അറിഞ്ഞു കൊണ്ട് തെറ്റുവരുത്താറില്ല. തെറ്റാണെന്ന് വന്നാൽ വലിയ വിചാരണ നേരിടേണ്ടിവരും. പാർട്ടി വാർത്തകളിലെ കൃത്യത വാർത്ത തരുന്നയാളിന്റെ വിശ്വാസ്യത അനുസരിച്ചിരിക്കും.

സ്പീക്കർ– വാർത്തയ്ക്ക് കൃത്യത ഉറപ്പാക്കാൻ രണ്ടാമതൊരു സോഴ്സിലേക്ക് പോകുമോ?

നിഷ–ചില പാർട്ടിയിലെ ആളുകൾ ഒരുപോലെ കള്ളം പറയും. അപ്പോൾ വിശ്വസിച്ചുപോകും(ചിരിക്കുന്നു)

സ്പീക്കർ–നമുക്ക് അറിയാവുന്ന പാർട്ടി സംവിധാനത്തെ കടന്നാക്രമിക്കുമ്പോൾ സ്വാഭാവിക വിഷമം ഉണ്ടാകും. വാർത്ത തെറ്റുമ്പോൾ സോഴ്സ് തെറ്റാണെന്ന് പറയാൻ നിങ്ങൾക്ക് കഴിയുന്നില്ല.

അയ്യപ്പദാസ്–അവതാരകന്റെ നിഷ്പക്ഷതയിൽ സംശയമുണ്ട്. ഒരു പാർട്ടിയെ സംബന്ധിച്ച് മാത്രമാണ് അദ്ദേഹത്തിന് ആശങ്ക. 

സ്പീക്കർ–സമൂഹമാധ്യമങ്ങളുടെ ആക്രമണ രീതി വിഷ്വൽ മീഡിയ സ്വീകരിക്കുന്നത് ശരിയാണോ?

നിഷ–സമൂഹമാധ്യമത്തിന് എന്തും പറയാം, എഡിറ്ററില്ല. വിഷ്വൽ മീഡിയയ്ക്ക് അങ്ങനെ പറയാൻ കഴിയില്ല. സോഷ്യൽ മീഡിയ ആക്രമണത്തിന് വിധേയരാകുന്നവരാണ് ഞങ്ങളെല്ലാം.

സ്പീക്കർ–ചാനൽ ചർച്ചാ രീതി മാറണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ. ചർച്ചയിൽ പങ്കെടുക്കുന്നവർ അടികൂടുമ്പോൾ നിങ്ങൾ ആസ്വദിക്കുന്നു.

നിഷ–സഭയിൽ അങ്ങ് വിചാരിച്ചിട്ട് സാമാജികരെ ചില ഘട്ടങ്ങളിൽ നിയന്ത്രിക്കാൻ കഴിയുന്നുണ്ടോ? ഞങ്ങളും അനുഭവിക്കുന്ന പ്രശ്നം അതാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളാണ് ചർച്ചയ്ക്ക് മുന്നിലുള്ളത്. മൈക്ക് ഓഫ് ചെയ്യുന്നത് മര്യാദയല്ല.