തിരുവനന്തപുരം ∙ ഭരണകൂടത്തോടു സത്യം തുറന്നുപറയാൻ കഴിയുന്ന ചീഫ് സെക്രട്ടറിയാകണമെന്നാണ് ആഗ്രഹമെന്ന് നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പക്ഷേ ആ തീരുമാനത്തെ അംഗീകരിക്കാനുള്ള പക്വതയും വിവേകവും ഭരണകൂടത്തിനും ഉണ്ടാകണമെന്നും ശാരദ മുരളീധരൻ പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ ‘നമ്മൾ സ്വപ്നം കാണുന്ന മാറ്റം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശാരദ മുരളീധരനും ജീവിത പങ്കാളിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ഡോ. വി.വേണുവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഭരണകൂടത്തോടു സത്യം തുറന്നുപറയാൻ കഴിയുന്ന ചീഫ് സെക്രട്ടറിയാകണമെന്നാണ് ആഗ്രഹമെന്ന് നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പക്ഷേ ആ തീരുമാനത്തെ അംഗീകരിക്കാനുള്ള പക്വതയും വിവേകവും ഭരണകൂടത്തിനും ഉണ്ടാകണമെന്നും ശാരദ മുരളീധരൻ പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ ‘നമ്മൾ സ്വപ്നം കാണുന്ന മാറ്റം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശാരദ മുരളീധരനും ജീവിത പങ്കാളിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ഡോ. വി.വേണുവും. സ്ത്രീസുരക്ഷ വെല്ലുവിളി തന്നെയാണെന്നും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാകണമെന്നും ശാരദ മുരളീധരൻ കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥരുടെ നല്ല തീരുമാനങ്ങളെ പിന്നോട്ടുവലിക്കുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകൾക്കും പങ്കുണ്ടെന്ന് വി.വേണു പറഞ്ഞു. മാലിന്യനിർമാർജന വിഷയത്തിൽ പ്രാദേശിക തലത്തിലും അതിനു മുകളിലും രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്ന് തടസ്സമുണ്ടായിട്ടുണ്ട്. എന്റെ മണ്ഡലത്തിൽ മാലിന്യനിർമാർജന സംവിധാനം വേണ്ടെന്ന സങ്കുചിതമായ തീരുമാനം പലപ്പോഴും രാഷ്ട്രീയനേതൃത്വം ൈകക്കൊള്ളുന്നു. മാലിന്യനിർമാർജനത്തിൽ കേരളം പിന്നോട്ടുപോകുന്നുണ്ടെങ്കിൽ അതിൽ പ്രധാനപങ്ക് രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യത്തിൽ ജനങ്ങളുടെ മനോഭാവം കൂടി മാറേണ്ടതുണ്ടെന്ന അഭിപ്രായമാണ് തനിക്കെന്ന് ശാരദ മുരളീധരൻ പറഞ്ഞു.

ADVERTISEMENT

ആത്യന്തിക ഉത്തരവാദിത്തം രാഷ്ട്രീയനേതൃത്വത്തിന്റേത്

ഒരു ഭരണകൂടത്തിൽ നയപരമായ കാര്യങ്ങളിൽ ആത്യന്തിക ഉത്തരവാദിത്തവും തീരുമാനവും രാഷ്ട്രീയ നേതൃത്വത്തിന്റേതാണെന്ന് ഡോ.വി.വേണു. ഒരു സർക്കാരിൽ അജൻഡ തീരുമാനിക്കുന്നത് രാഷ്ട്രീയനേതൃത്വം തന്നെയാണ്. അതിനോട് നമ്മൾ യോജിക്കുന്നുണ്ടോയെന്നത് വിഷയമല്ല. എന്നാൽ പറയേണ്ടത് പറയേണ്ട സമയത്ത് പറയണം. എന്നാൽ അന്തിമതീരുമാനം രാഷ്ട്രീയ നേതൃത്വത്തിന്റേതാകും. ചില സമയത്ത് വളരെ ആത്മാർഥമായി മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ പോലും അംഗീകരിച്ചേക്കില്ലെന്ന് ശാരദ മുരളീധരൻ പറഞ്ഞു. ചിലപ്പോൾ അതിനു വിപരീതമായ കാര്യവും ചെയ്യേണ്ടിവരും. അതിനെ ഉൾക്കൊള്ളാനാകണം.

നമ്മൾ മുന്നോട്ടുവയ്ക്കുന്ന മാറ്റങ്ങൾ നടപ്പിലാക്കാൻ ഭരണകൂടം കൂടെ നിൽക്കാറുണ്ടോ എന്നതിനൊപ്പം, സർക്കാരിനൊപ്പം നമ്മൾ നിൽക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ തീരുമാനങ്ങളെടുക്കുന്നത് നമ്മുടെ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ്. എന്നാൽ രാഷ്ട്രീയനേതാക്കൾക്ക് അതിനപ്പുറമുള്ള ചില കാര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നയപരമായ വ്യത്യാസങ്ങൾ അങ്ങനെയാണുണ്ടാകുന്നതെന്നും അവർ പറഞ്ഞു.

ADVERTISEMENT

ആത്മാഭിമാനം കേരളത്തിന്റെ മുഖമുദ്ര

അധികാരം കൊണ്ട് കേരളത്തിൽ ആർക്കും ദുഷിക്കാനുള്ള ഇടമില്ലെന്ന് ഡോ. വി. വേണു പറഞ്ഞു. ദുഷിക്കണമെന്ന് താൽപര്യമുള്ള ഉദ്യോഗസ്ഥർക്കു പോലും കേരളത്തിൽ അതിനാവില്ല. മധ്യപ്രദേശിൽ ജോലി ചെയ്തിരുന്നപ്പോൾ കണ്ട അധികാരത്തിന്റെ സ്വഭാവമല്ല കേരളത്തിലെന്ന് ശാരദ മുരളീധരൻ പറഞ്ഞു. അവിടെ ഉദ്യോഗസ്ഥർ ഫോൺ വലിച്ചെറിയുന്നതും ഇതാണ് അധികാരം, ഇതാണ് ശക്തിയെന്ന് കണ്ടുനിൽക്കുന്നവർ പറയുന്നതും കേട്ടിട്ടുണ്ട്. കേരളത്തിൽ ഇങ്ങനെ സംഭവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ആത്മാഭിമാനവും മാന്യതയുമാണ് കേരളത്തിന്റെ സ്വഭാവം. അങ്ങനെയൊരു സമൂഹത്തിൽ പ്രവർത്തിക്കാൻ അറിയുന്നവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥരെന്നും ശാരദ പറഞ്ഞു.

പുതിയ ചീഫ് സെക്രട്ടറിക്കു നൽകിയ ഉപദേശം

കാര്യങ്ങൾ വളരെ വിശദീകരിക്കാൻ നിൽക്കരുതെന്നും വൈകാരികമായി ഒന്നും എടുക്കരുതെന്നുമാണ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെടുക്കുന്ന തനിക്ക് ഡോ. വേണു നൽകിയ ഉപദേശമെന്ന് ശാരദ മുരളീധരൻ പറഞ്ഞു. ചീഫ് സെക്രട്ടറിെയന്ന നിലയിൽ സ്ത്രീസുരക്ഷയ്ക്കായി സംവിധാനപരമായ മാറ്റം കൊണ്ടുവരാൻ ശ്രമിക്കും. എവിടെയും സ്ത്രീ സുരക്ഷിതയല്ല. വിനോദമേഖലയിൽ മാത്രമുള്ള പ്രശ്നമല്ല ഇത്. എല്ലാവരുടെയും ഉത്തരവാദിത്തമാണ് സ്ത്രീ സുരക്ഷയെന്നും അവർ പറഞ്ഞു.

ADVERTISEMENT

പിണക്കങ്ങൾ നൽകുന്ന ശുപാർശകൾ

വലിയ സൗഹൃദവലയങ്ങളുള്ളതിനാൽ ഒരുപാട് ശുപാർശകൾ വരാറുണ്ടെന്ന് ഡോ.വി.വേണു. അതിൽ ചെയ്യാവുന്നത് ചെയ്യും. ചെയ്യാനാവാത്ത കാര്യങ്ങളുമുണ്ട്. ചിലർ പിണങ്ങിയേക്കും. ഇന്നും ഒരു കോൾ വന്നു. 25 വർഷം മുമ്പ് പരിചയപ്പെട്ട വ്യക്തിയാണ്. വിശേഷങ്ങളൊക്കെ ചോദിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥനായ എന്റെ ബന്ധു സസ്പെൻഷനിലാണ്. താങ്കൾ പോകുന്നതിനു മുൻപ് അതുംകൂടി ഒന്ന് ശരിയാക്കണമെന്ന്. ഇങ്ങനെ ദിവസം 20 ൽ കൂടുതൽ ശുപാർശകൾ കിട്ടിയിരുന്നു.

നമുക്ക് പരിചയമില്ലാത്തവർക്കായി എന്തെങ്കിലും ചെയ്തുകൊടുക്കുമ്പോൾ സന്തോഷമാണെന്നും പക്ഷേ അറിയുന്നവർക്കു വേണ്ടിയാകുമ്പോൾ അതിൽ പരിധി വയ്ക്കുമെന്നും ശാരദ മുരളീധരൻ പറഞ്ഞു.

മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവർ മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യുവിനൊപ്പം യുകെയിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ദിവ്യ പ്രഭയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടൻ അസീസ് നെടുമങ്ങാടിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടൻ ഹൃദു ഹരൂണിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ ദിവ്യപ്രഭ, ഛായ കദം, കനി കുസൃതി എന്നിവർ മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യുവിനൊപ്പം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ഛായ കദം മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു, മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യു എന്നിവർക്കൊപ്പം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ഛായ കദമിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി കനി കുസൃതിയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ഉപഹാരം നൽകുന്നു. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു തുടങ്ങിയവർ ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിിന്റെ സദസ്സിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും സംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവ് 2024ൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംസാരിക്കുന്നു.
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്. മുൻനിരയിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു തുടങ്ങിയവർ.
മനോരമ ന്യൂസ് കോൺക്ലേവ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു സമീപം.

വിശ്രമജീവിതം കോഴിക്കോട്ട്

വിരമിച്ചതിനു ശേഷം മറ്റൊരു ജോലി ചെയ്യേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ഡോ.വി.വേണു. ഇനി ചീഫ് സെക്രട്ടറിയുടെ ചീഫ് അഡ്വൈസറായി പ്രവർത്തിക്കട്ടെയെന്ന് ശാരദ മുരളീധരൻ അതിനോടു സരസമായി പ്രതികരിച്ചു. ശാരദയുടെ കാലാവധി കൂടി കഴിഞ്ഞതിനു ശേഷം കോഴിക്കോട്ടേക്ക് തിരിച്ചുപോകുമെന്നും ദമ്പതിമാർ കോൺക്ലേവിൽ പറഞ്ഞു. ആശയങ്ങൾ ചർച്ച ചെയ്യുമ്പോൾ പരസ്പരം പിന്തുണയ്ക്കുമെങ്കിലും പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ രണ്ടുപേരും രണ്ട് ധ്രുവങ്ങളിലായിരുന്നെന്നും ശാരദ പറഞ്ഞു. വൈറലാകാനുള്ള ആഗ്രഹമില്ലെന്നും ചീഫ് സെക്രട്ടറി ‘ദമ്പതിമാർ’ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT