തിരുവനന്തപുരം ∙ ജാതിഘടനയെ തകർക്കാൻ വേണ്ടി മാത്രം ജാതി ചോദിക്കേണ്ടതുണ്ടെന്നും സമകാലിക ഇന്ത്യയിൽ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോഴും പ്രസക്തമാണെന്നും കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ. മനോരമ ന്യൂസ് കോൺക്ലേവിൽ ‘ഇന്ത്യ കേൾക്കേണ്ട ശബ്ദം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശികാന്ത് സെന്തിലിനു പുറമെ ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി, എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദിപ്സിത ധർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാതി ഇപ്പോഴും ഇന്ത്യയിൽ ചർച്ചാവിഷയം തന്നെയാണെന്ന് ശശികാന്ത് സെന്തിൽ പറഞ്ഞു. ജനനം മുതൽ മരണംവരെ ജാതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷവാദം തന്നെ വ്യാജമായി നിലനിൽക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ടതാണ് ഹിന്ദുത്വം. അതിന്റെ അടിസ്ഥാനവും ജാതിയാണ്. ഹിന്ദുയിസവും ഹിന്ദുത്വവും ഒന്നല്ല. ആദ്യമൊക്കെ ഒരു കുട്ടി സ്കൂളിലെത്തുമ്പോൾ അധ്യാപകൻ ജാതി ചോദിക്കും. കുട്ടി ദലിത് ആണെന്നു പറഞ്ഞാൽ പിന്നിൽ ചെന്നിരിക്കാൻ പറയും. ഇന്നും അധ്യാപകൻ ജാതി ചോദിക്കുന്നുണ്ട്. പക്ഷേ ദലിത് എന്നാണ് ഉത്തരമെങ്കിൽ മുൻബെഞ്ചിൽ ഇരിക്കാൻ പറയും. രണ്ടിലും ഉദ്ദേശ്യം രണ്ടാണ്. പക്ഷേ അവിടെ ജാതി ചോദിക്കേണ്ടതുണ്ട്. അല്ലാതെ കാര്യക്ഷമമായ നടപടിയെടുക്കാനാവില്ല. അങ്ങനെയാണ് ഈ സമൂഹം നിലനിൽക്കുന്നത്. സ്ത്രീകളുടെ കാര്യത്തിലും അങ്ങനെ തന്നെ. അവർക്കുവേണ്ട കാര്യങ്ങളും പിന്തുണയും നൽകിയില്ലെങ്കിൽ വലിയ അസമത്വമുണ്ടാകും. ഒരു ജനാധിപത്യ രാജ്യത്തിന് അത് ഭൂഷണമല്ല. ജാതി ഇപ്പോഴും വളരെ പ്രധാനപ്പെട്ട ആശയമാണ്. അത് ദലിതനെ സംരക്ഷിക്കാനോ ഉയർന്ന ജാതിക്കാരെ വിമർശിക്കാനോ അല്ല, മറിച്ച് ജാതി ഇവിടെയൊരു ചട്ടക്കൂടായി തുടരുന്നതിനെ തകർക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും നങ്ങേലിയുടെയും നാട്ടിൽ, ഭരണത്തിലിരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന, അവരെ അസ്വസ്ഥരാക്കുന്ന ചോദ്യങ്ങൾ ഏതു ജാതിയിലും മതത്തിലും രാഷ്ട്രീയപാർട്ടിയിലും പെട്ടവർക്കും ചോദിക്കാനാകണമെന്ന് ദിപ്സിത ധർ പറഞ്ഞു. അതാണ് നമ്മുടെ നാടിനെ ജനാധിപത്യമാക്കി മാറ്റുന്നത്. രണ്ടു കാര്യങ്ങളിൽ എനിക്ക് പ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ജനാധിപത്യത്തെ പരിശോധിക്കുന്ന രണ്ട് നീക്കങ്ങൾ വന്നു. പൗരത്വ റജിസ്റ്ററിനെതിരെയുള്ള പ്രതിഷേധവും കർഷക സമരവും. മുൻപില്ലാത്ത വിധം മുസ്‌ലിം സ്ത്രീകളും കുട്ടികളും അന്ന് തെരുവിലിറങ്ങി. അതിൽ എനിക്ക് പ്രതീക്ഷയുണ്ട്. അതിൽ മാറ്റം കാണുന്നു

ചന്ദ്രശേഖർ ആസാദ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എനിക്കു തോന്നിയത് ഞാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നാണ്. വലിയ രാഷ്ട്രീയ പിന്തുണയില്ലാതെ ഒരാൾ കടന്നുവരുമ്പോൾ മനസ്സിലാക്കേണ്ടത്, അതാണ് ജനാധിപത്യം എന്നാണ്. നിങ്ങൾ ഒറ്റയ്ക്കായാലും എണ്ണത്തിൽ കുറവാണെങ്കിലും പറയുന്നതും പ്രവർത്തിക്കുന്നതും ശരിയാണെങ്കിൽ അത് തുടർന്നുകൊണ്ടേയിരിക്കണം. 90 % ദളിതരും ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. സബ് കാ സാഥ് സബ് കാ വികാസ് എന്നു പറയുമ്പോൾ നിങ്ങളുടെ വികസനം എവിടെയാണ് എത്തിനിൽക്കുന്നതെന്ന് മനസ്സിലാക്കണം. പാർശ്വവത്കരിക്കപ്പെട്ടവർ ഫ്യൂഡൽ സമൂഹത്തിനും ഭരണകൂടത്തിനുമെതിരെ നടത്തിയ പോരാട്ടത്തിനൊപ്പം നിന്നതാണ് ഇന്ത്യയുടെ ചരിത്രം. രാഷ്ട്രീയമായും ആശയമായും ഭിന്നതകളുണ്ടെങ്കിലും ഇന്ത്യ എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന പൊതുബോധം കേരളത്തിലുണ്ട്. ഇന്ത്യയുടെ മണ്ണിൽ എല്ലാവരുടെയും രക്തം വീണിട്ടുണ്ട്. ആരുടെയും കുടുംബസ്വത്തല്ല ഹിന്ദുസ്ഥാൻ. എല്ലാവർക്കും അതിൽ അവകാശമുണ്ട്. ആ നാളേയ്ക്കായാണ് പോരാടുന്നതെന്നും ദിപ്സിത പറഞ്ഞു.

ADVERTISEMENT

ഇന്ത്യയുടെ അസ്ഥിത്വത്തെ മനസ്സിലാക്കിയില്ലെങ്കിൽ നിലനിൽപ്പില്ല

ഒരു രാജ്യത്തെ നിർണയിക്കുന്നത് അതിർത്തികളാണെങ്കിൽ ഒരു ദേശം നിർമിക്കപ്പെടുന്നത് വികാരങ്ങളുടെയും ഹൃദയങ്ങളുടെയും സങ്കലനത്താലാണെന്ന് ശശികാന്ത് സെന്തിൽ പറഞ്ഞു. നമുക്കിടയിൽത്തന്നെ ഒട്ടേറെപ്പേരുടെ ശബ്ദങ്ങളാണ് കേൾക്കാതെ പോകുന്നത്. എത്രയോപേർ ശബ്ദിക്കാതെ പോകുന്നു. ഇവയെക്കുറിച്ചാണ് സംസാരിക്കേണ്ടത്. ഈ ശബ്ദങ്ങളെ ഉയർത്തിക്കൊണ്ടുവരുക എന്നതാണ് ഒരു ദേശത്തിന്റെ കടമ. ഒരു ജനാധിപത്യത്തിൽ തീർച്ചയായും എല്ലാ ശബ്ദങ്ങളും കേൾക്കപ്പെടേണ്ടതുണ്ട്. എന്നാൽ എത്രയുറക്കെ സംസാരിച്ചാലും ചിലരുടെ ശബ്ദങ്ങൾ നമ്മുടെ രാജ്യത്ത് കേൾക്കാതെ പോകുന്നുവെന്നത് സങ്കടകരമാണ്. ഇന്ത്യ കേൾക്കേണ്ട ശബ്ദം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാളും ആശയപരമായ ഒന്നായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ ഒരു ഭൂരിപക്ഷ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടമായിരുന്നു അത്. ഇന്ത്യയെന്ന ആശയം നിലനിന്നുപോന്നത് ബഹുസ്വരതയുടെ ബലത്തിലാണ്. ഇപ്പോഴും അത് നിലനിൽക്കുന്നുവെന്നാണ് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചത്.

56 ഇഞ്ച് നെഞ്ചളവുള്ള ‘ബാഹുബലി’യെ തൊടാനാവില്ലെന്ന തോന്നലിനെ പൊളിച്ചടുക്കിയ തിരഞ്ഞെടുപ്പാണിത്. അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ശബ്ദമാണ് ഈ തിരഞ്ഞെടുപ്പിൽ കേട്ടത്. ഏതാനും നാളുകളായി നഷ്ടപ്പെട്ടുപോയ കോൺഗ്രസിന്റെ ഭാഷ തിരിച്ചുപിടിക്കാനായി. രാഹുൽ ഗാന്ധിയുടെ വളർച്ച എല്ലാവർക്കും വ്യക്തമാണ്. സമത്വമെന്ന ആശയത്തെ മുറുകെപ്പിടിച്ച് ദിപ്സിതയെപ്പോലുള്ള പുതിയ നേതാക്കൾ മുന്നോട്ടുവരുന്നു. ഇതേ ആശയത്തെ തന്നെയാണ് രാഹുലും പ്രതിനിധാനം ചെയ്യുന്നത്. നമ്മൾ ആരാണെന്നും നമ്മുടെ അസ്തിത്വമെന്തെന്നും മനസ്സിലാക്കിയില്ലെങ്കിൽ നമ്മുടെ രാജ്യത്തിന് നിലനിൽപുണ്ടാവില്ല. ഈ ഭൂരിപക്ഷവാദത്തിനെതിരെ പോരാടണം. ആ ആശയത്തെയാണ് രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്നതെന്നും ശശികാന്ത് സെന്തിൽ പറഞ്ഞു.

മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനൊപ്പം
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിനൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർക്കൊപ്പം സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എന്നിവരുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ മന്ത്രി പി.രാജീവുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ സ്പീക്കർ എ.എൻ. ഷംസീർ സംസാരിക്കുന്നു.
മനോരമ ന്യൂസ് കോൺക്ലേവിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ചീഫ് സെക്രട്ടറി വി. വേണുവും നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായി സൗഹൃദസംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
മനോരമ ന്യൂസ് കോൺക്ലേവിൽ നിന്ന്
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ‌ ജയന്ത് മാമ്മൻ മാത്യു എന്നിവർ ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനുമായി സംസാരിക്കുന്നു. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവർ മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യുവിനൊപ്പം യുകെയിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്.
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ദിവ്യ പ്രഭയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടൻ അസീസ് നെടുമങ്ങാടിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടൻ ഹൃദു ഹരൂണിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ ദിവ്യപ്രഭ, ഛായ കദം, കനി കുസൃതി എന്നിവർ മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യുവിനൊപ്പം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ഛായ കദം മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു, മനോരമ ഒാൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മറിയം മാമൻ മാത്യു എന്നിവർക്കൊപ്പം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി ഛായ കദമിനെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടി കനി കുസൃതിയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരം നൽകി ആദരിക്കുന്നു. ചിത്രം: മനോരമ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ നടീനടന്മാരായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സ്വാമി, അസീസ് നെടുമങ്ങാട്, ഹൃദു ഹരൂൺ മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ഉപഹാരം നൽകുന്നു. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു തുടങ്ങിയവർ ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിന് എത്തുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവും. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവിിന്റെ സദസ്സിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും സംഭാഷണത്തിൽ. ചിത്രം: മനോരമ
മനോരമ ന്യൂസ് കോൺക്ലേവ് 2024ൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംസാരിക്കുന്നു.
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സ്. മുൻനിരയിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു തുടങ്ങിയവർ.
മനോരമ ന്യൂസ് കോൺക്ലേവ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മൻ മാത്യു സമീപം.

ബിജെപിക്ക് തിരിച്ചടിയെന്നത് കാഴ്ചപ്പാടിന്റെ പ്രശ്നം

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായെന്നു പറയുന്നത് കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്ന് അനിൽ ആന്റണി. ബിജെപിയെ സംബന്ധിച്ചിടത്തോളം ഞങ്ങൾ മൂന്നാമതും സർക്കാരുണ്ടാക്കി. ജവാഹർലാൽ നെഹ്റുവിനു ശേഷം ഇന്ത്യയുടെ ചരിത്രത്തിൽ രണ്ടാം വട്ടം മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ബിജെപിയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ തിരഞ്ഞെടുപ്പു പ്രകടനമാണിത്. ബിജെപിയുടെ വോട്ടുവിഹിതത്തിൽ 2014നേക്കാൾ 6 % വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിൽ ബിജെപിയുടെ അടിത്തറ ശക്തമായെന്നാണ് ഇത് തെളിയിക്കുന്നത്. നരേന്ദ്ര മോദി 2014ൽ ഭരണത്തിലേറിയതിനു പിന്നാലെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായി. എല്ലാ മേഖലകളിലും വളർച്ച പ്രകടമായി. വിമാനത്താവളങ്ങളുടെ എണ്ണം 74 ൽനിന്ന് 160 ആയി. ആവാസ് യോജനയ്ക്ക് കീഴിൽ 4 കോടി വീടുകളുണ്ടായി, 40 കോടിപ്പേർക്ക് കുടിവെള്ള കണക്‌ഷനും 50 കോടി പേർക്ക് ആയുഷ്മാൻ ഇൻഷുറൻസ് കാർഡുകളും നൽകി. മുമ്പില്ലാത്ത തരത്തിലുള്ള വളർച്ചയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞവർഷം നടന്ന ജി20 ഉച്ചകോടിക്ക് ഇന്ത്യ അധ്യക്ഷത വഹിച്ചു. ഇന്ത്യയിന്ന് ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറിയിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങൾക്കും പൗരസ്ത്യ രാജ്യങ്ങൾക്കുമിടയിലുള്ള അകലം കുറയ്ക്കുന്ന പാലമായി ഇന്ത്യ വർത്തിക്കാൻ തുടങ്ങി. യുക്രെയ്നിലായാലും ഗാസയിലായാലും ഇന്ത്യയെ സ്ഥിരതയുടെയും സുരക്ഷയുടെയും വക്താക്കളായാണ് ലോകം ഉറ്റുനോക്കുന്നത്. 2047ൽ, സ്വാതന്ത്ര്യത്തിന്റെ 100 ാം വാർഷികത്തിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയെന്ന സുപ്രധാന ലക്ഷ്യം മുൻനിർത്തിയാണ് ബിജെപിയുടെ പ്രവർത്തനം. 2027 ഓടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കും.

കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കിയെന്നാണ് പലരും പറയുന്നത്. എന്നാൽ അവരുടെ പക്കലുള്ളത് വെറും 99 സീറ്റ് മാത്രമാണ്. ഇത്തവണയും ബിജെപി നേടിയത് ചരിത്രവിജയം തന്നെയാണ്. ഘടകകക്ഷികളുമായി ബന്ധപ്പെട്ട് ഉറപ്പില്ലാത്ത സർക്കാരാണ് വരുന്നതെന്ന് പലരും പറഞ്ഞു. എന്നാൽ സ്ഥിരതയും ഭാവിയിലേക്ക് ഉറച്ച ലക്ഷ്യങ്ങളുമുള്ള സർക്കാരാണ് ബിജെപിയുടേതെന്നും അനിൽ ആന്റണി പറഞ്ഞു.