സമൂഹ മാധ്യമത്തിൽ പരിചയപ്പെട്ടയാളെ കാണാൻ വീടുവിട്ടിറങ്ങി; കൗമാരക്കാരിയെ പീഡിപ്പിച്ച് സുഹൃത്തും ഓട്ടോ ഡ്രൈവറും
ചെന്നൈ ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ കാണാനായി വീടുവിട്ടിറങ്ങിയ 17 വയസ്സുകാരിയെ കോയമ്പേടിൽവച്ച് ഓട്ടോ ഡ്രൈവറും ബെംഗളൂരുവിലെത്തിച്ച് സുഹൃത്തും പീഡിപ്പിച്ചെന്ന് പരാതി. പൊലീസെത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സുഹൃത്തിനെയും ഓട്ടോ ഡ്രൈവറെയും അറസ്റ്റ് ചെയ്തു.

തിരുവണ്ണാമലൈയിൽ താമസിക്കുന്ന മുംബൈ സ്വദേശി വിഘ്നേഷിനെ കാണാനായാണു പെൺകുട്ടി കഴിഞ്ഞ 25ന് വീടുവിട്ടിറങ്ങിയത്. ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ രാധാകൃഷ്ണൻ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. ഇയാളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് തിരുവണ്ണാമലൈയിലെത്തി വിഘ്നേഷിനൊപ്പം ബെംഗളൂരുവിലേക്ക് പോയി. തുടർന്ന്, അവിടെ താമസിക്കുന്നതിനിടെയാണ് വിഘ്നേഷ് പീഡിപ്പിച്ചത്.
മകളെ കാണാതായതിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ചെന്നൈ പൊലീസ്, മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണു ബെംഗളൂരുവിലെത്തിയതും ഇരുവരെയും കണ്ടെത്തിയതും. പൊലീസിന്റെ ചോദ്യംചെയ്യലിലാണ് ഓട്ടോ ഡ്രൈവർ പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന്, ഓട്ടോ ഡ്രൈവറെയും പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള നിയമങ്ങൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.