സഹകരണബാങ്ക് ക്രമക്കേട്: ഹരിപ്പാട് സിപിഎമ്മിൽ പൊട്ടിത്തെറി; 36 അംഗങ്ങൾ രാജിവച്ചു
ആലപ്പുഴ∙ ഹരിപ്പാട് സിപിഎമ്മിൽ കൂട്ടരാജി. കുമാരപുരത്ത് 36 സിപിഎം അംഗങ്ങൾ രാജിക്കത്ത് നൽകി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്തു നൽകിയത്. പാർട്ടി ഭരിക്കുന്ന കുമാരപുരം സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് നടപടി.

ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ ബിജു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പരാതി നൽകിയ ബിജുവിനെ ഒഴിവാക്കി. പിന്നീട് ഉൾപ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ല. മാത്രമല്ല, ബാങ്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയും നടന്നില്ല. ഇതേ തുടർന്നാണ് അംഗങ്ങൾ രാജിക്കത്ത് നൽകിയത്. ജില്ലാ സെക്രട്ടറിക്കും ജില്ലാ സെക്രട്ടേറിയറ്റംഗത്തിനുമെതിരെ കത്തിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.
പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ ആണ് കുമാരപുരം സഹകരണ ബാങ്ക് പ്രസിഡന്റ്. ജില്ലയിൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത ദിവസം മുതൽ തുടങ്ങാനിരിക്കുകയാണ്. ഇതിനിടെയാണ് ജില്ലാ സമ്മേളനം നടക്കാനിരിക്കുന്ന ഹരിപ്പാട് പ്രശ്നങ്ങൾ രൂക്ഷമായത്. നേരത്തെ കായംകുളത്തും ബ്രാഞ്ചിലെ മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകിയിരുന്നു.