എൻസിപിയിൽ പടയൊരുക്കം; തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ നീക്കം, നിഷേധിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ
തിരുവനന്തപുരം∙ എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റാന്‍ എന്‍സിപിയില്‍ വീണ്ടും പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുടെ പിന്തുണയോടെ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് ഇതിനായി നീക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് ശശീന്ദ്രന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തോമസ് കെ.തോമസ് മന്ത്രിസ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്. രണ്ടര വര്‍ഷത്തിനു ശേഷമെങ്കിലും മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. പി.സി.ചാക്കോ ഉള്‍പ്പെടെയുള്ളരുടെ പിന്തുണ ആദ്യഘട്ടത്തില്‍ ശശീന്ദ്രനായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല.
തോമസ് കെ.തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് ഇവരും ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ശശീന്ദ്രന് കരുത്താണ്. മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വിവാദം വിട്ടൊഴിയാതെ തുടരുന്നതിനാല്‍ ശരദ് പവാര്‍ മൂന്നു നേതാക്കളുമായും അടുത്തു തന്നെ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ദേശീയ–സംസ്ഥാനതലത്തിൽ നിന്ന് ഇക്കാര്യവുമായി ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച വാർത്തകൾ മാത്രമാണ് കണ്ടത്. കൊച്ചിയിൽ നടന്ന എൻസിപി സമ്മേളനത്തിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.