സിയാലിന്റെ വരുമാനം 1000 കോടി; വർധന 31.6%
കൊച്ചി∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം (സിയാൽ) കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 1000 കോടി രൂപ. 2023–24 വർഷത്തിൽ ആകെ 1,014 കോടിയുടെ വരുമാനമാണ് സിയാൽ നേടിയത്. 412.58 കോടിയാണ് അറ്റാദായം.

കൊച്ചി∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം (സിയാൽ) കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 1000 കോടി രൂപ. 2023–24 വർഷത്തിൽ ആകെ 1,014 കോടിയുടെ വരുമാനമാണ് സിയാൽ നേടിയത്. 412.58 കോടിയാണ് അറ്റാദായം. മുൻ സാമ്പത്തിക വർഷത്തിൽ 770.90 കോടിയായിരുന്നു സിയാലിന്റെ ആകെ വരുമാനം. 2023-24-ൽ 31.6 ശതമാനമാണ് വരുമാനം വർധിച്ചത്. നികുതിക്ക് മുമ്പുള്ള ലാഭം 552.37 കോടിയാണ്. നികുതി കിഴിച്ച് 412.58 കോടിയും. മുൻവർഷം ഇത് 267.17 കോടിയായിരുന്നു. 54.4% വർധന.
വ്യോമയാന മേഖലയിലെ വളർച്ച ഉൾക്കൊള്ളാൻ വരുംവർഷങ്ങളിൽ ഒട്ടേറെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് സിയാൽ നടപ്പിലാക്കുന്നത്. 560 കോടി രൂപ ചെലവിട്ടു നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനം, 152 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന കൊമേഴ്‌സ്യൽ സോൺ നിർമാണം എന്നിവ ഇതിൽ പ്രധാനമാണ്. ആഭ്യന്തര ടെർമിനൽ വലുപ്പം കൂട്ടുന്ന പദ്ധതിയും പരിഗണനയിലുണ്ട്.