കൊൽക്കത്ത∙ ബംഗാൾ സർക്കാരിന്റെ അപരാജിത ബിൽ ഗവർണർ സി.വി. ആനന്ദബോസ് രാഷ്ട്രപതിക്കു വിട്ടു. കഴിഞ്ഞ ദിവസമാണു ബിൽ നിയമസഭ പാസാക്കിയത്. ബലാത്സംഗ കൊലപാതകത്തിനു വധശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ. അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024 ഐക്യകണ്ഠേനയാണ് നിയമസഭ പാസാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മാതൃകാപരമായ ശിക്ഷ നല്‍കുകയാണു ബില്ലിന്റെ ലക്ഷ്യം. ശിക്ഷ നടപ്പിലാക്കുന്ന കാലതാമസം വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തില്‍ അത് ഓഴിവാക്കാനും അപരാജിത ബില്‍ ലക്ഷ്യം വയ്ക്കുന്നു. കൊല്‍ക്കത്ത ആര്‍.ജി.കാര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മമത സര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം സംഭവം ഉയര്‍ത്തിക്കാട്ടി. ഇതിനു പിന്നാലെയാണ് അപരാജിത ബില്‍ സര്‍ക്കാര്‍ പാസാക്കിയത്.

ADVERTISEMENT

ബിൽ പാസായതോടെ കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ബംഗാൾ മാറിയിരുന്നു. ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവയ്ക്ക് കീഴിലുള്ള വ്യവസ്ഥകളിൽ ബിൽ ഭേദഗതികൾ ആവശ്യപ്പെടുന്നുണ്ട്.

English Summary:

Aparajita Bill 2024: A Major Step Towards Women and Child Safety in Bengal