മനുഷ്യരെ കൂടുതൽ നല്ലവരാക്കുന്ന പുസ്തകങ്ങൾ: എഴുത്തിന്റെ ഭ്രമഭംഗികൾ പറഞ്ഞ് ഹോർത്തൂസ് വായന
കൊച്ചി ∙ ‘‘ഗൃഹാതുരത്വം ഒരു ഓവർറേറ്റഡ് കാര്യമാണ്. പഴയ ചില ഓർമകളിൽനിന്ന് വേദന ഒഴിവാക്കി അതിനെ ഭ്രമാത്മകമാക്കുന്നതാണ് ഈ ഗൃഹാതുരത്വം. ‘പൂച്ചക്കുരു’വിൽ പെട്ടെന്ന് മനസ്സിൽ വരുന്നത് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടിയെയാണ്. കുട്ടികളെ എപ്പോഴെങ്കിലും ആരെങ്കിലും കാര്യമായി കണക്കാക്കിയിട്ടുണ്ടോ? ഒരു
കൊച്ചി ∙ ‘‘ഗൃഹാതുരത്വം ഒരു ഓവർറേറ്റഡ് കാര്യമാണ്. പഴയ ചില ഓർമകളിൽനിന്ന് വേദന ഒഴിവാക്കി അതിനെ ഭ്രമാത്മകമാക്കുന്നതാണ് ഈ ഗൃഹാതുരത്വം. ‘പൂച്ചക്കുരു’വിൽ പെട്ടെന്ന് മനസ്സിൽ വരുന്നത് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടിയെയാണ്. കുട്ടികളെ എപ്പോഴെങ്കിലും ആരെങ്കിലും കാര്യമായി കണക്കാക്കിയിട്ടുണ്ടോ? ഒരു
കൊച്ചി ∙ ‘‘ഗൃഹാതുരത്വം ഒരു ഓവർറേറ്റഡ് കാര്യമാണ്. പഴയ ചില ഓർമകളിൽനിന്ന് വേദന ഒഴിവാക്കി അതിനെ ഭ്രമാത്മകമാക്കുന്നതാണ് ഈ ഗൃഹാതുരത്വം. ‘പൂച്ചക്കുരു’വിൽ പെട്ടെന്ന് മനസ്സിൽ വരുന്നത് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടിയെയാണ്. കുട്ടികളെ എപ്പോഴെങ്കിലും ആരെങ്കിലും കാര്യമായി കണക്കാക്കിയിട്ടുണ്ടോ? ഒരു
കൊച്ചി ∙ ‘‘ഗൃഹാതുരത്വം ഒരു ഓവർറേറ്റഡ് കാര്യമാണ്. പഴയ ചില ഓർമകളിൽനിന്ന് വേദന ഒഴിവാക്കി അതിനെ ഭ്രമാത്മകമാക്കുന്നതാണ് ഈ ഗൃഹാതുരത്വം. ‘പൂച്ചക്കുരു’വിൽ പെട്ടെന്ന് മനസ്സിൽ വരുന്നത് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടിയെയാണ്. കുട്ടികളെ എപ്പോഴെങ്കിലും ആരെങ്കിലും കാര്യമായി കണക്കാക്കിയിട്ടുണ്ടോ? ഒരു കുട്ടിയുടെ ആത്മാവിനെ നോവിക്കുന്നതിനേക്കാൾ വലിയ കുറ്റകൃത്യമില്ല എന്നാണ് ഞാൻ കരുതുന്നത്. കുട്ടികളോട് കുറച്ചു കൂടി ദയാവായ്പോടെ പെരുമാറേണ്ടേ? എന്തുകൊണ്ടാണ് ആ കുട്ടിയുടെ കുട്ടിക്കാലത്തെ അങ്ങനെ കാണിച്ചത്?’’ – ചോദ്യം പ്രശസ്ത തിരക്കഥാകൃത്ത് സഞ്ജയ് (ബോബി സഞ്ജയ്)യുടേതാണ്. മറുപടി പറഞ്ഞത് എഴുത്തുകാരി, ‘പൂച്ചക്കുരു’ എന്ന സ്ത്രീപക്ഷ നോവലിന്റെ രചയിതാവ് ശാലിനി നായർ. മലയാള മനോരമ സംഘടിപ്പിക്കുന്ന ഹോർത്തൂസ് രാജ്യാന്തര സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായ വായനാസംഗമത്തിൽ സംവദിക്കുകയായിരുന്നു സഞ്ജയ്‍യും ശാലിനി നായരും. ശാലിനിയുടെ പൂർവകലാലയം കുടിയ തൃക്കാക്കര ഭാരതമാതാ കോളജായിരുന്നു വേദി.
‘‘കുട്ടികളായിരിക്കുമ്പോൾ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എന്നെങ്കിലും ഉത്തരം കിട്ടിയിട്ടുണ്ടോ? കുട്ടിക്കാലത്ത് നമുക്ക് അഭിപ്രായമുണ്ടോ, വരുമാനമുണ്ടോ? എവിടെപ്പോകും? ആരുടെ കൂടെപ്പോകും? ഒന്നുമില്ല. മറ്റുള്ളവരുടെ തണലിലാണ്. ശരിക്കും നമ്മൾ കുട്ടിക്കാലത്ത് പെട്ടുപോവുകയാണ്. അതുകൊണ്ടുതന്നെ എല്ലാ കുട്ടികളുടേയും ആഗ്രഹം വലുതാകാനാണ്. ആ ത്വര എപ്പോഴുമുണ്ടായിരിക്കും. എന്നാൽ വലുതായിക്കഴിയുമ്പോൾ തിരിച്ചു പോകാനാണ് തോന്നുക’’– ശാലിനിയുടെ ഉത്തരവും വന്നു. എന്നാൽ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ ഒരിക്കലും തോന്നിയിട്ടില്ല എന്നാണ് സഞ്ജയ് ഇതിനോട് പ്രതികരിച്ചത്.
‘പൂച്ചക്കുരു’വിന്റെ പുനർവായനയിലാണ് ആദ്യവായനയിൽ കിട്ടാത്ത പലതും കിട്ടിയത് എന്ന് സഞ്ജയ് പറഞ്ഞു. അറിയാത്ത ചില ചുഴികൾ അതിൽ ഒളിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ വായിക്കേണ്ട പുസ്തകമാണത് എന്നു പറഞ്ഞ സഞ്ജയ്, എന്താണ് ശാലിനിയുടെ എഴുത്തുരീതി എന്നും ചോദിച്ചു. എഴുതുമ്പോൾ താൻ തന്നെ കഥാപാത്രമാകുമെന്നും അങ്ങനെ സ്വാഭാവികമായിത്തന്നെ മനസ്സിൽ വരുന്നത് അങ്ങനെതന്നെ എഴുതിപ്പോവുകയാണെന്നും ശാലിനി പറയുന്നു. ഒപ്പം തന്റെ പുതിയ നോവൽ പൂർത്തിയായി വരികയാണെന്നും ശാലിനി വെളിപ്പെടുത്തി.
ചില കാര്യങ്ങളിൽ വിയോജിപ്പുള്ളപ്പോഴും സംവാദത്തിൽ ഇരുവരും യോജിച്ച കാര്യങ്ങളുണ്ട്. ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ് പുസ്തകമെന്നും നമ്മളെത്തന്നെ വായിക്കുന്നതാണ് പുസ്തകമെന്നും സഞ്ജയ് അഭിപ്രായപ്പെട്ടപ്പോൾ കൂടുതൽ നല്ല മനുഷ്യരാകാൻ എഴുത്തും വായനയും നമ്മെ സഹായിക്കും എന്നായിരുന്നു ശാലിനിയുടെ വാക്കുകൾ. ‘ശാലിനിക്ക് എന്താണ് ഗാന്ധിജിയോട് പ്രശ്നം?’ ഇടയ്ക്ക് സഞ്ജയ്‍യുടെ വക കുസൃതി നിറഞ്ഞ ചോദ്യം ശാലിനിയോട്. ആഹ്ലാദങ്ങളോ സന്തോഷങ്ങളോ ഇല്ലാത്ത, നിറമില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള പരാമർശമെന്ന് മറുപടി. ചെറുപ്പത്തിൽ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ വായിച്ചപ്പോൾ തോന്നിയ കാര്യം നോവലിൽ ഉൾപ്പെടുത്തുകയായിരുന്നു എന്നും ശാലിനി പറഞ്ഞു. ‘പൂച്ചക്കുരു’വിൽ, പഠിച്ചെങ്കിൽ മാത്രമേ പെൺകുട്ടികൾക്ക് മുന്നോട്ടു പോകാനാവൂ എന്ന് ഓർമിപ്പിക്കുന്ന ഓപ്പോളിനെ പരാമർശിച്ച്, പത്മരാജന്റെ ‘വാടകയ്ക്ക് ഒരു ഹൃദയ’ത്തിൽ പെൺകുട്ടി പോകുമ്പോൾ എടുക്കുന്നത് പുസ്തകം മാത്രമാണെന്ന് സഞ്ജയ്‍യുടെ ഓർമപ്പെടുത്തൽ.
പെൺ ഉടലിന്റെ രാഷ്ട്രീയം മുതൽ പുസ്തകത്തിന്റെ തലക്കെട്ട് വരെ ചർച്ചയായ വായനാ സംഗമത്തിൽ വിദ്യാർഥികള്‍ അടക്കമുള്ള സദസ്സിന്റെ ചോദ്യങ്ങൾക്കും ഇരുവരും മറുപടി നൽകി. അധ്യാപകരായ ഡോ. ശാലിനി ജോസ്, ഡോ. സൗമ്യ തോമസ് എന്നിവരായിരുന്നു കോളജിലെ സംഘാടകർ. നവംബർ 1, 2, 3 തീയതികളിൽ കോഴിക്കോട് ബീച്ചിലാണ് രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള എഴുത്തുകാരും കലാ, സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന മനോരമ ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവം.