തിരുവനന്തപുരം ∙ നഗരത്തിൽ നാലു ദിവസമായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതു സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരിടത്തു അറ്റകുറ്റപ്പണി നടക്കുമ്പോൾ നഗരത്തിലാകെ കുടിവെള്ളം മുടങ്ങുന്നത് എങ്ങനെയാണ്? നഗരത്തിലെ 45 വാർഡുകളിൽ കുടിവെള്ളം കിട്ടാതായിട്ടു 4 ദിവസമായി. ഞായറാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നഗരത്തിൽ നാലു ദിവസമായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതു സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘ഒരിടത്തു അറ്റകുറ്റപ്പണി നടക്കുമ്പോൾ നഗരത്തിലാകെ കുടിവെള്ളം മുടങ്ങുന്നത് എങ്ങനെയാണ്? നഗരത്തിലെ 45 വാർഡുകളിൽ കുടിവെള്ളം കിട്ടാതായിട്ടു 4 ദിവസമായി. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് പമ്പിങ് ആരംഭിക്കാൻ കഴിയുമെന്ന മന്ത്രിയുടെ വാക്ക് പാഴായി. എപ്പോൾ പമ്പിങ് ആരംഭിക്കാൻ കഴിയുമെന്നതിൽ ഒരു വ്യക്തതയുമില്ല.

ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം ഒന്നിനും തികയുന്നില്ല. അതുതന്നെ പലർക്കും ലഭിക്കുന്നുമില്ല. നഗരവാസികൾ വീടുകൾ വിട്ടുപോകേണ്ട അവസ്ഥയാണ്. സ്കൂളിൽ പോകേണ്ട കുട്ടികളുടെയും ജോലി ആവശ്യങ്ങൾക്ക് പോകേണ്ടവരുടെയും സ്ഥിതി ദയനീയമാണ്. റെയിൽവേ ലൈൻ നിർമാണത്തിന്റെ ഭാഗമായി ഒരിടത്ത് പണി നടക്കുമ്പോൾ എങ്ങനെയാണ് നഗരത്തിലാകെ കുടിവെള്ള വിതരണം മുടങ്ങുന്നത്? ഉദ്യോഗസ്ഥതലത്തിൽ ഗുരുതര വീഴ്ചയുണ്ടായി.

ADVERTISEMENT

ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. ജനത്തിന്റെ കുടിവെള്ളം മുട്ടിയപ്പോൾ ബദൽ  മാർഗങ്ങൾ ഉണ്ടാക്കുന്നതിൽ കോർപറേഷനും പരാജയപ്പെട്ടു. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കോർപ്പറേഷനും സർക്കാരും അടിയന്തരമായി ഇടപെടണം’’– സതീശൻ ആവശ്യപ്പെട്ടു.

English Summary:

Negligence by the government as 45 wards go without water for 4 days says VD Satheesan