തിരുവനന്തപുരം ∙ ‘‘ബഹുമാനപ്പെട്ട മാഡം, ഞങ്ങൾക്ക് വെള്ളം നൽകി രക്ഷിക്കണം. രാത്രി ഉറക്കമൊഴിഞ്ഞ് വെള്ളത്തിനായി കാത്തിരിപ്പ് തുടരുന്നതിനാൽ അസുഖങ്ങളെല്ലാം കൂടി’’– നാലു ദിവസമായി കുടിവെള്ളം കിട്ടാക്കനിയായതോടെ തിരുവനന്തപുരം ജില്ലാ കലക്ടറുടെ പേജിൽ ജനങ്ങളുടെ പരാതിപ്രളയമാണ്. കുടിവെള്ള പ്രശ്നവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ‘‘ബഹുമാനപ്പെട്ട മാഡം, ഞങ്ങൾക്ക് വെള്ളം നൽകി രക്ഷിക്കണം. രാത്രി ഉറക്കമൊഴിഞ്ഞ് വെള്ളത്തിനായി കാത്തിരിപ്പ് തുടരുന്നതിനാൽ അസുഖങ്ങളെല്ലാം കൂടി’’– നാലു ദിവസമായി കുടിവെള്ളം കിട്ടാക്കനിയായതോടെ തിരുവനന്തപുരം ജില്ലാ കലക്ടറുടെ പേജിൽ ജനങ്ങളുടെ പരാതിപ്രളയമാണ്. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ടു കലക്ടർ അനുകുമാരി ഇന്നു പകൽ പോസ്റ്റൊന്നും പങ്കുവച്ചിട്ടില്ല. എന്നാൽ, പകൽ കലക്‌‍‌ടറുടെ ഔദ്യോഗിക പേജിൽ പ്രൊഫൈൽ ചിത്രം മാറ്റിയിരുന്നു. ഇതിന്റെ കമന്റുകളായാണു ജലദുരിതം നാട്ടുകാർ രേഖപ്പെടുത്തുന്നത്. 

ദിവ്യ ശശിധരൻ എന്ന പ്രൊഫൈലാണു വെള്ളം കിട്ടാത്തതിന്റെ പ്രയാസം അറിയിച്ചവരിൽ ഒരാൾ. ‘‘ബഹുമാനപ്പെട്ട മാഡം ഞങ്ങൾക്ക് വെള്ളം നൽകി രക്ഷിക്കണം. ഞങ്ങൾ താമസിക്കുന്നിടത്തു രാത്രി കാലങ്ങളിൽ മാത്രമാണ് വെള്ളം വരുന്നത്. ചില ദിവസങ്ങൾ അതുമില്ല. ഉറക്കമൊഴിഞ്ഞു രാത്രി കാലങ്ങളിൽ ഇരിക്കുന്നതുകൊണ്ടു നിലവിൽ ഉണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കൂടുന്നു. ഇതിനെല്ലാം പ്രതിവിധി ഉണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു’’ എന്നാണു ദിവ്യയുടെ കമന്റ്. 5 ലക്ഷത്തോളം ജനങ്ങൾ വെള്ളമില്ലാതെ പ്രയാസപ്പെടുകയാണെന്നും അടിയന്തര പരിഹാരം വേണമെന്നും ജയിംസ് ഡൊമിനിക് എന്നയാൾ കുറിച്ചു.

ADVERTISEMENT

കുടിവെള്ളം കിട്ടാനില്ലെന്നും നാലു ദിവസമായി ശേഖരിച്ച വെള്ളമെല്ലാം തീർന്നെന്നും പ്രേം കൃഷ്ണ സങ്കടം അറിയിച്ചു. വെള്ളമില്ലാത്ത നഗരത്തിലാണു നമ്മൾ വസിക്കുന്നത്, അറിയുന്നുണ്ടോ?, ജനം ദുരിതത്തിലാണ് എന്നായിരുന്നു ജെ.എസ്.ജോഷന്റെ രോഷം. നഗരത്തിലെ കുടിവെള്ളം മുടക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നു സുരേഷ് എസ്.കല്യാണി ആവശ്യപ്പെട്ടു. നഗരപരിധിയിൽ മാത്രമല്ല ജില്ല മുഴുവനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് അഭിനവ് കമൽ എന്നയാൾ ആവശ്യപ്പെട്ടു. വെള്ളമില്ലാതെ അലയുന്നതുകൊണ്ട് ലൈക്കടിക്കാൻ സമയമില്ലെന്നു ജോയ്സ് കിരണും കലക്‌ടർ രാജിവയ്ക്കണമെന്നു അനന്തകൃഷ്ണനും തമാശമട്ടിലും പറഞ്ഞിട്ടുണ്ട്.

വൈകിട്ട് നാലു മണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ വാക്ക് ജലരേഖയായി. രാത്രിയായിട്ടും ജലവിതരണം തുടങ്ങാനായില്ല. പമ്പിങ് ഇതുവരെ തുടങ്ങാൻ സാധിക്കാതെ വന്നതോടെ തലസ്ഥാനവാസികൾ കുടിവെള്ളമില്ലാതെ നരകിക്കുകയാണ്.

English Summary:

Thiruvananthapuram Collector Changes Profile Picture, Residents Flood Comments Pleading for Water