തിരുവനന്തപുരം ∙ നാലു ദിവസം കുടിവെള്ളമില്ലാതെ നരകയാതന അനുഭവിച്ച തലസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ രാത്രി പത്തോടെ തിരുവനന്തപുരം നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഒന്നര മണിക്കൂറിനുള്ളിലും ഉയർന്ന പ്രദേശങ്ങളിൽ മൂന്നുനാലു മണിക്കൂറിനുള്ളിലും വെള്ളമെത്തുമെന്നു മേയർ ആര്യ രാജേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. ജലവിതരണം പ്രശ്നം കണക്കിലെടുത്തു തിങ്കളാഴ്ച കോർപറേഷൻ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കേരള സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരസഭയുടെ നേതൃത്വത്തിൽ 40 വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ട്. 10 വാഹനങ്ങൾ കൊച്ചിയിൽനിന്ന് ഇതിനായി എത്തിക്കും. പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ 50 വാഹനങ്ങളിൽ കോർപറേഷൻ പരിധിയിൽ ജലവിതരണം ഉണ്ടായിരിക്കുമെന്നും മേയർ വ്യക്തമാക്കി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ രാത്രി 12 മണിയോടെ ജലവിതരണം പൂർവസ്ഥിതിയിലാകുമെന്നാണു പ്രതീക്ഷ. ഉയർന്ന പ്രദേശങ്ങളിലും ഐരാണിമുട്ടം ടാങ്കിൽനിന്നു വിതരണം നടക്കുന്ന പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലെയോടെ ജലവിതരണം പൂർവസ്ഥിതിയിലാകുമെന്നും ജലഅതോറിറ്റി അറിയിച്ചു.

തിരുവനന്തപുരത്ത് ജലവിതരണ പൈപ്പ് ശരിയാക്കുന്ന തൊഴിലാളികൾ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ
ADVERTISEMENT

ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നത്. മന്ത്രി പറഞ്ഞ സമയത്തും വെള്ളം കിട്ടാതായതോടെ നാട്ടുകാർ പൊട്ടിത്തെറിച്ചു. ജില്ലാ കലക്ടറുടെ ഫെയ്സ്ബുക് പേജിലടക്കം പ്രതിഷേധ കമന്റുകൾ നിറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിൻ പൈപ്പ് ലൈൻ നിർമാണ പ്രവർത്തനങ്ങൾ വീക്ഷിക്കുന്നു. ചിത്രം: മനോരമ

പ്രശ്നം കൈവിട്ടുപോയതോടെ സർക്കാരിനെതിരെ ഭരണകക്ഷി എംഎൽഎതന്നെ വിമർശനവുമായി രംഗത്തെത്തി. കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതു കുറ്റകരമായ അനാസ്ഥയാണെന്നു വി.കെ.പ്രശാന്ത് എംഎൽഎ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവത്തെ മന്ത്രി വി.ശിവൻകുട്ടി വിമർശിച്ചു. സമയപരിധിക്കുള്ളി‍ൽ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തെന്നു ശിവൻകുട്ടി ചോദിച്ചു. സാങ്കേതിക കാര്യങ്ങൾ അറിയേണ്ടെന്നും ജനങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർ ജോലി മതിയാക്കി പോകണമെന്നും ആന്റണി രാജു എംഎൽഎ പറഞ്ഞു.

തിരുവനന്തപുരം കിള്ളിപ്പാലം ഭാഗത്ത് പൈപ്പിലൂടെ വരുന്ന വെള്ളം ശേഖരിക്കുന്നതിനായി ക്യൂ നിൽക്കുന്നവർ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
ADVERTISEMENT

തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണു നഗരത്തിൽ കുടിവെള്ളം കിട്ടാതായത്. നാൽപതിലേറെ വാർഡുകളിൽ ജലവിതരണം മുടങ്ങിയതോടെ ലക്ഷക്കണക്കിനു പേർ പ്രയാസത്തിലായി. റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ പ്രവൃത്തി നീണ്ടതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു. പകരം സംവിധാനമൊരുക്കുന്നതിൽ ജല അതോറിറ്റി അലംഭാവം കാട്ടിയതാണു പ്രശ്നം രൂക്ഷമാകാൻ കാരണം.

കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന സെക്രെട്ടറിയറ്റ് സമരം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
English Summary:

Pumping of water restarted at Thiruvananthapuram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT