മലപ്പുറം∙ പള്ളിപ്പുറത്ത് ഇന്നു വിവാഹം നടക്കേണ്ടിയിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിനായുള്ള ഒരു ലക്ഷം രൂപയുമായി മടങ്ങുമ്പോഴാണ് കാണാതായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ പള്ളിപ്പുറത്ത് ഇന്നു വിവാഹം നടക്കേണ്ടിയിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിനായുള്ള ഒരു ലക്ഷം രൂപയുമായി മടങ്ങുമ്പോഴാണ് കാണാതായത്.

നാലാം തീയതി രാവിലെ വിഷ്ണു വീട്ടിൽനിന്നും പോയതായി ബന്ധുക്കൾ പറയുന്നു. വീട്ടിൽ പെയിന്റിങിന്റെ ജോലി നടക്കുന്നതിനാൽ അതിന്റെ ആവശ്യത്തിനായി പോയെന്നാണ് വീട്ടുകാർ കരുതിയത്. വിഷ്ണു വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമായി വിഷ്ണുവിന്റെ സഹോദരി വസ്ത്രങ്ങൾ വാങ്ങാൻ പോയി. വൈകിട്ട് അമ്മ വിളിച്ചപ്പോൾ പാലക്കാടാണെന്ന് വിഷ്ണു പറഞ്ഞു.

ADVERTISEMENT

പിന്നീട് രാത്രി 8 മണിക്ക് വിളിച്ച് എത്താൻ വൈകുമെന്നു പറഞ്ഞു. അമ്മയുടെ സഹോദരന്റെ വീട്ടിൽ കിടക്കാമെന്നാണ് വിഷ്ണു അവസാനം വീട്ടുകാരോട് പറഞ്ഞത്. രാവിലെ എത്താത്തതിനാൽ വിഷ്ണുവിന്റെ അമ്മ സഹോദരനെ വിളിച്ചപ്പോൾ അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അവസാന ലൊക്കേഷൻ കഞ്ചിക്കോട്ടെ പുതുശേരിയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary:

Groom Vanishes Days Before Kerala Wedding