ശർമിള താമസിച്ചിരുന്ന വീട്ടിലേക്ക് സുഭദ്ര എത്തി, തിരികെ പോയില്ല; സിസിടിവി ദൃശ്യം– വിഡിയോ
കൊച്ചി∙ സുഭദ്ര ശർമിളയ്‌ക്കൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എറണാകുളം കടവന്ത്രയിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓഗസ്റ്റ് നാലിന് സുഭദ്ര ചുരിദാർ ധരിച്ച് സാരിയുടുത്ത ഒരു സ്ത്രീക്കൊപ്പം പോയതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സുഭദ്രയെ കലവൂരിൽനിന്ന് ആലപ്പുഴയിൽ ശർമിള താമസിച്ച വീട്ടിൽ എത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.

സുഭദ്ര, ശർമിള താമസിച്ചിരുന്ന വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. എന്നാൽ ഇവർ തിരികെ പോകുന്നത് സിസിടിവിയിൽ ഇല്ല. ദമ്പതികള്‍ക്കൊപ്പം ഒരു സ്ത്രീ കലവൂരിലെ വീട്ടില്‍ എത്തിയിരുന്നതായി നാട്ടുകാരും പറഞ്ഞു. പിന്നീട് അവരെ കണ്ടിട്ടില്ലെന്നും നാട്ടുകാർ പൊലീസിനെ അറിയിച്ചു.
ഓഗസ്റ്റ് നാലിനാണ് എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്ര (73)യെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഭദ്ര കോർത്തുശേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മാത്യൂസ്– ശർമിള ദമ്പതിമാരുടെ അടുക്കൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഇവരുടെ വീടിനു സമീപം കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റിന് അയച്ചിട്ടുണ്ട്.
മാത്യൂസും ശർമിളയും ഒളിവിലാണ്. ഇവർ ശർമിളയുടെ സ്വദേശമായ ഉഡുപ്പിയിലേക്ക് കടന്നിട്ടുണ്ടെന്ന നിഗമനത്തിൽ അവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.