‘മുഖ്യമന്ത്രിയോട് ചോദിക്കൂ, എനിക്കിത് ഇഷ്ടമല്ല’: വയനാടിനുള്ള കേന്ദ്ര സഹായത്തെപ്പറ്റി സുരേഷ് ഗോപി
ആലപ്പുഴ∙ വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിക്ക് അതിന്റെ കാര്യങ്ങൾ അറിയാമെന്നും മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് സുരേഷ് ഗോപി പ്രതികരിച്ചു.

‘‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇതു തീരെ ഇഷ്ടമല്ല.’’– സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും കേന്ദ്രസർക്കാർ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. വയനാട് പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് വിശദമായ നിവേദനവും കൈമാറി.