അതിഷിയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താം: ശുപാർശയുമായി ലഫ്.ഗവർണർ
ന്യൂഡൽഹി∙ പുതിയ ഡൽഹി മുഖ്യമന്ത്രിയായുള്ള അതിഷി മർലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താമെന്ന് ലഫ്.ഗവർണറുടെ ശുപാർശ. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‍രിവാളിന്റെ രാജിക്കത്തും പുതിയ സർക്കാരിനായുള്ള കത്തും രാഷ്ട്രപതി ദ്രൗപതി മുർമുവിന് ലഫ്.ഗവർണർ വി.കെ.സക്സേന കൈമാറി. എന്നാൽ പുതിയ മുഖ്യമന്ത്രിയുടെ

ന്യൂഡൽഹി∙ പുതിയ ഡൽഹി മുഖ്യമന്ത്രിയായുള്ള അതിഷി മർലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താമെന്ന് ലഫ്.ഗവർണറുടെ ശുപാർശ. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‍രിവാളിന്റെ രാജിക്കത്തും പുതിയ സർക്കാരിനായുള്ള കത്തും രാഷ്ട്രപതി ദ്രൗപതി മുർമുവിന് ലഫ്.ഗവർണർ വി.കെ.സക്സേന കൈമാറി. എന്നാൽ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തീയതി ആം ആദ്മി ഇതുവരെ നിർദേശിച്ചിട്ടില്ലെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ചയാണു ലഫ്റ്റനന്റ് ഗവർണർക്ക് ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‍രിവാൾ രാജി സമർപ്പിച്ചത്.
നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കേജ്‍രിവാൾ ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കേജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേൽക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.