വോക്കിടോക്കി സ്ഫോടനത്തിൽ മരണം 34; റോക്കറ്റാക്രമണത്തിലൂടെ തിരിച്ചടിച്ച് ഹിസ്ബുല്ല
ജറുസലം∙ ബെയ്റൂട്ടിൽ വോക്കിടോക്കികൾ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മരണം 20 ആയി. 450 പേർ പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിനു പിന്നിൽ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

ജറുസലം∙ ബെയ്റൂട്ടിൽ വോക്കിടോക്കികൾ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മരണം 34 ആയി. 450 പേർ പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിനു പിന്നിൽ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. യുദ്ധം പുതിയ ഘട്ടത്തിലേക്കെന്ന ഇസ്രയേലിന്റെ ആരോപണത്തിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
പേജർ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കിടയിലും പൊട്ടിത്തെറിയുണ്ടായി. സ്ഫോടനത്തിൽ വീടുകൾക്കും കടകൾക്കും ഉൾപ്പെടെ കേടുപാടുണ്ടായെന്നാണു വിവരം. സംസ്കാരച്ചടങ്ങിനിടെ ഉണ്ടായ സ്ഫോടനത്തില്‍ വോക്കിടോക്കികള്‍ക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചു. ഇസ്രയേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ഇതോടെ ലബനനുമായി അതിർത്തി പങ്കിടുന്ന വടക്കൻ ഭാഗത്തേക്ക് സൈനികരെ ഇസ്രയേൽ മാറ്റി.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഗാസയിലെ ഹമാസുമായോ ലെബനനിലെ ഹിസ്ബുല്ലയുമായോ വെടിനിർത്തലിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആഗ്രഹിക്കുന്നില്ലെന്നാണ് നയതന്ത്രജ്ഞർ വിലയിരുത്തുന്നത്. സംഭവത്തിൽ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. രക്ഷാസമിതിയുടെ അടിയന്തര യോഗം വെള്ളിയാഴ്ച ചേരും. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.