കൊച്ചി ∙‘‘പോസ്റ്റ്‌മോർട്ടവും മറ്റു നടപടിക്രമങ്ങളുമൊക്കെ ചെയ്യുന്ന സമയത്ത് എന്റെ സഹോദരീഭർത്താവും മകനും അവിടെയുണ്ട്. അവർ ഇവൈ കമ്പനിയിൽ വിവരമറിയിച്ചെങ്കിലും ആരും അവിടേക്ക് വരികയോ അന്വേഷിക്കുകയോ ചെയ്തില്ല. സംസ്കാര സമയത്തും ആരും വന്നില്ല. സംസ്കാരം കഴിഞ്ഞ ശേഷം എന്റെ ഭാര്യ കമ്പനിയുടെ സീനിയർ മാനേജർ, മാനേജർ, അസി. മാനേജർ എന്നിവർക്ക് ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് വാട്സാപ്പിൽ ഒരു മെസേജ് അയച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീനിയർ മാനേജർ രോഹിത് ജെയിൻ എന്നയാൾ അപ്പോൾത്തന്നെ തിരിച്ചുവിളിച്ചു. കഴിഞ്ഞ ദിവസം കമ്പനിയിൽനിന്നു വന്ന രണ്ടു പേരിൽ ഒരാൾ അദ്ദേഹമായിരുന്നു. എന്നാൽ മാനേജരും അസി. മാനേജരും പ്രതികരിച്ചുപോലുമില്ല. മോൾക്കുള്ള ജോലികൾ ഏല്‍പിച്ചിരുന്നത് അസി. മാനജരും അത് വിലയിരുത്തുന്നത് മാനേജരുമാണ്’’ – എറണാകുളം കങ്ങാരപ്പടി നവോദയ റോഡിലെ പേരയില്‍ വീടിന്റെ സിറ്റൗട്ടിലിരുന്ന് സിബി ജോസഫ് പറഞ്ഞു. മകൾ അന്നയെപ്പറ്റിയുള്ള ഓരോ കാര്യം പറയുമ്പോഴും അദ്ദേഹം വിങ്ങിക്കരഞ്ഞു. 

ADVERTISEMENT

ബഹുരാഷ്ട്ര കൺസൽറ്റിങ് കമ്പനിയായ ഏൺസ്റ്റ് ആൻഡ് യങ്ങി (ഇവൈ)ലെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റ്യൻ പേരയിൽ കഴിഞ്ഞ ജൂലൈ 20ന് പുണെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. അതിനു ശേഷം അമ്മ അനിത അഗസ്റ്റിൻ, മകൾക്ക് ആ സ്ഥാപനത്തിൽ നേരിടേണ്ടി വന്ന അമിത ജോലിഭാരവും കടുത്ത സമ്മർദവുമെല്ലാം ചൂണ്ടിക്കാട്ടി ഇവൈ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച മൂന്നു പേജുള്ള കത്ത് വലിയ തോതിൽ ചർച്ചയാവുകയും കേന്ദ്ര സർക്കാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും അതിൽ എത്രത്തോളം ഗൗരവമുണ്ടെന്ന് തങ്ങള്‍ക്ക് സംശയമുണ്ടെന്ന് കുടുംബം പറയുന്നു. മകളുടെ മരണവും തങ്ങൾ കടന്നു പോയ അവസ്ഥയും കമ്പനി ചെയർമാന് ഇ മെയിൽ അയയ്ക്കാനുണ്ടായ സാഹചര്യവും അന്നയുടെ പിതാവ് സിബി ജോസഫ് വ്യക്തമാക്കുന്നു:

‘‘അന്ന വളരെ ബ്രില്യന്റായി ജോലി ചെയ്യുന്ന ആളാണ് എന്നായിരുന്നു അന്നു വിളിച്ചപ്പോൾ സീനിയർ മാനേജർ പറഞ്ഞത്. ഇത് അന്ന ജീവിച്ചിരിക്കുമ്പോൾ പറയേണ്ടായിരുന്നോ എന്നാണ് അവളുടെ അമ്മ അപ്പോൾ തിരികെ ചോദിച്ചത്’’, സിബി ജോസഫ് പറയുന്നു. അന്നയുടെ മരണമുണ്ടായ കാര്യം പുണെ ഓഫിസിനു പുറത്തേക്കു പോകാതെ അവസാനിപ്പിക്കാനായിരുന്നു അവരുടെ ശ്രമമെന്നാണ് തങ്ങള്‍ കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

‘‘അതുകൊണ്ടാണ് മെയിൽ അയച്ചപ്പോള്‍ മാത്രം ചെയർമാൻ അക്കാര്യം അറിഞ്ഞത്. ഇത് മാധ്യമങ്ങളിലൂടെ വലിയ ചർച്ചയായപ്പോഴാണ് കമ്പനിക്ക് ഇതിന്റെ ഗൗരവം മനസ്സിലായത് എന്നു തോന്നുന്നു. മെയിൽ ചോർന്നതിനെ കുറിച്ച് കമ്പനി അന്വേഷിക്കുന്നുണ്ടെന്ന് കേട്ടു. ഞങ്ങൾ അത് പുറത്താർക്കും കൊടുത്തിട്ടില്ല. ചെയര്‍മാൻ ഉള്‍പ്പെടെ കമ്പനിയിലെ ഏഴു പേർക്കാണ് ഇത് അയച്ചത്. എന്റെ മകൾ ഇനി തിരിച്ചു വരില്ല. മറ്റാരുടേയും മക്കൾക്കും ഇത്തരത്തില്‍ സംഭവിക്കരുത് എന്ന് പറയാനാണ് അത് അയച്ചത്. സർക്കാർ ഇടപെട്ട് ഇക്കാര്യത്തിൽ നിയമനിർമാണം നടത്തണം. ഓഡിറ്റ് സമയത്ത് ചെയ്തു തീർക്കണമെങ്കിൽ അവർ കൂടുതൽ ആളുകളെ നിയോഗിക്കുകയോ സമയം നീട്ടി നൽകുകയോ ചെയ്യണം’’ – അദ്ദേഹം പറഞ്ഞു.

അന്നയുടെ മരണമുണ്ടാക്കിയ നടുക്കവും വേദനയുമെല്ലാം ഇന്നും ആ വീട്ടിലും അവിടെയുള്ളവരിലും മാറിയിട്ടില്ല. ‘‘സംസ്കാരം കഴിഞ്ഞ ശേഷം സഹോദരിയുടെ മകൻ മോളുടെ സാധനങ്ങളെടുക്കാൻ അവളുടെ മുറിയിൽ പോയിരുന്നു. അവിടെ ബാത്‍റൂമിലെ ബക്കറ്റിൽ തുണി കഴുകാനായി വെള്ളത്തിൽ മുക്കി വച്ചിരിക്കുന്നു’’, മകളെക്കുറിച്ചുള്ള ഓർമകൾ പറയുമ്പോൾ പിതാവ് പലപ്പോഴും നിയന്ത്രിക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി.  മുൻപ് അസുഖം ഉണ്ടായിരുന്ന ആളാണ് അന്ന എന്നുള്ള പ്രചാരണങ്ങളും അദ്ദേഹം നിഷേധിച്ചു. പഠിക്കുന്ന കാലത്ത് ബാഡ്മിന്റൻ കളിക്കുകയും കയാക്കിങ്ങിൽ പങ്കെടുക്കുകയും ഒക്കെ ചെയ്തിരുന്നു മകളെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

‘‘മുറിയിലെ സാധനങ്ങളുടെ കൂട്ടത്തിൽ അന്നയുടെ ലാപ്ടോപ് ഉണ്ടായിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവരുടെ കൊച്ചി ഓഫിസിൽനിന്നു വിളിച്ച് ലാപ്ടോപ്പിന്റെ കാര്യം അന്വേഷിച്ചു. അത് വാങ്ങാനായി ഒരാളെ അങ്ങോട്ട് അയയ്ക്കട്ടേ എന്നാണു ചോദിച്ചത്, ഞാനപ്പോൾ തിരികെ ചോദിച്ചു, നിങ്ങൾക്ക് ലാപ്ടോപ് വാങ്ങാൻ ഒരാളെ അയയ്ക്കാം, അവിടെ ജോലിചെയ്തിരുന്ന എന്റെ മകളുടെ സംസ്കാരം കൊച്ചിയിൽ നടത്തിയപ്പോൾ ഒരാളെ അയയ്ക്കാൻ പറ്റില്ലായിരുന്നു അല്ലേ എന്ന്. അതിന് അയാളൊന്നും മിണ്ടിയില്ല. വ്യക്തികൾക്ക് ഇവിടെ ഒരു പ്രാധാന്യവുമില്ല, അവർക്ക് അവരുടെ താൽപര്യങ്ങൾ മാത്രമാണ് പ്രധാനം.’’– സിബി ജോസഫ് പറഞ്ഞു.

English Summary:

My Daughter Died, EY Didn't Care": Father Alleges Corporate Negligence Led to Anna Sebastian's Death

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT