പറയാനുള്ളത് അൻവറും പാർട്ടിയും പറഞ്ഞു കഴിഞ്ഞെന്ന് ഇ.പി. ജയരാജൻ. ഉള്ളകാര്യങ്ങള്‍ വസ്തുനിഷ്ടമായി പറയുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾ‌ക്ക് ജയരാജന്റെ പ്രതികരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പറയാനുള്ളത് അൻവറും പാർട്ടിയും പറഞ്ഞു കഴിഞ്ഞെന്ന് ഇ.പി. ജയരാജൻ. ഉള്ളകാര്യങ്ങള്‍ വസ്തുനിഷ്ടമായി പറയുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾ‌ക്ക് ജയരാജന്റെ പ്രതികരണം. 

‘‘ഞങ്ങളുടെ ഹൃദയം വിശാലമാണ്. എല്ലാ കാര്യങ്ങളും സത്യസന്ധമായി ജനങ്ങളോട് പറയുന്നുണ്ട്. ഇനി ആര്‍ക്കെങ്കിലും മനസിലാകാനുണ്ടെങ്കില്‍ അവര്‍ സ്വയം മനസിലാക്കണം. പാര്‍ട്ടി അംഗങ്ങള്‍ക്കായിരിക്കും പാര്‍ട്ടി അച്ചടക്ക നടപടി. അന്‍വര്‍ വിഷയത്തില്‍ എല്ലാ കാര്യങ്ങളിലും വ്യക്തത വന്നുകഴിഞ്ഞു. പറയാനുള്ളത് അന്‍വറും പാര്‍ട്ടിയും പറഞ്ഞു കഴിഞ്ഞു. മാധ്യമങ്ങള്‍ക്ക് എന്തും വ്യാഖ്യനിക്കാം. പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി അനാവശ്യ വിവാദം ഉണ്ടാക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം’’ – ജയരാജൻ പറഞ്ഞു.

ADVERTISEMENT

അന്‍വറും മുഖ്യമന്ത്രിയും പാര്‍ട്ടിയും നിലപാട് വ്യക്തമാക്കിയതോടെ ആ വിഷയം തീര്‍ന്നു. എന്നാല്‍ ചിലര്‍ക്ക് മാത്രം വ്യക്തതയുണ്ടാകില്ല. അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കില്ല. അവശേഷിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ അതിനു വ്യക്തത വരും. എല്ലാവര്‍ക്കും എല്ലാം ബോധ്യപ്പെടും. എന്നാല്‍ ബോധ്യപ്പെടാതെ ഉറക്കം നടിച്ചിരിക്കുന്നവര്‍ക്ക് എത്രപറഞ്ഞാലും മനസിലാകില്ലെന്നും ജയരാജന്‍ പറഞ്ഞു.

English Summary:

EP Jayarajan: "Anwar and Party Have Spoken, Truth Will Prevail"

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT