കൊച്ചി∙ പി.വി.അൻവർ എംഎൽഎയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അൻവർ ഒരിക്കലും ‌ഇടതുപക്ഷത്തിന്റെ മൂല്യങ്ങളുടെ കാവൽക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ഇടതുപക്ഷ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പി.വി.അൻവർ എംഎൽഎയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അൻവർ ഒരിക്കലും ‌ഇടതുപക്ഷത്തിന്റെ മൂല്യങ്ങളുടെ കാവൽക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ഇടതുപക്ഷ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘‘ഇത്തരം വിഷയങ്ങളിൽ ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരം കമ്യൂണിസ്റ്റ് പാർട്ടി കാണുന്നില്ല. ഇടതുപക്ഷവും അതിന്റെ മൂല്യങ്ങളും അതിന്റെ രാഷ്ട്രീയവും ശരിയാണെന്ന് ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. ആ മൂല്യങ്ങളെ മറന്നുകൊണ്ടുള്ള പരിഹാരത്തിന് ആരും ശ്രമിക്കരുത്. ഇടതുപക്ഷ മൂല്യങ്ങൾ പ്രധാനപ്പെട്ടതാണ്. അതിന്റെ കാവൽക്കാരനാണ് അൻവറെന്ന് കരുതാൻ സിപിഐക്ക് ആകില്ല. ഇടതുപക്ഷ മൂല്യങ്ങളുടെ കാവൽക്കാരനെ പോലെ അൻവർ ഭാവിച്ചാലോ അൻവറിനെ ആരെങ്കിലും ഉയർത്തിക്കാണിച്ചാലോ എത്രമാത്രം ശരിയാകുമെന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക് സംശയം ഉണ്ട്. 

ADVERTISEMENT

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശരികളെ ചോദ്യം ചെയ്തുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് അൻവർ 2011ൽ ഏറനാട്ടിൽ മത്സരിച്ചത്. എൽഡിഎഫിന്റെ അന്നത്തെ ഒദ്യോഗിക സ്ഥാനാർഥിയായിട്ട് അവിടെ മത്സരിച്ച അഷ്റഫ് കാളിയത്തിനെ പരാജയപ്പെടുത്താനായി മത്സരിച്ച ആളാണ് അൻവർ. അന്ന് ഞങ്ങളുടെ പാർട്ടിയെ നയിച്ച ചന്ദ്രപ്പൻ പറഞ്ഞു എന്തെല്ലാം സമ്മർദം വന്നാലും പ്രലോഭനം ഉണ്ടായാലും പാർട്ടി മൂല്യങ്ങളെ മുറുകെ പിടിക്കണമെന്ന്.

അന്ന് എൽഡിഎഫിന്റെ അഷ്റഫ് കാളിയത്ത് ദയനീയമായി പരാജയപ്പെട്ടു, അൻവറിന് വലിയ വോട്ടുകിട്ടി. ആ പോരാട്ടം ശരിക്കുവേണ്ടിയായിരുന്നു, നീതിക്ക് വേണ്ടിയായിരുന്നു. കമ്യൂണിസ്റ്റ് മൂല്യങ്ങളെ കാത്തുരക്ഷിക്കാൻ വേണ്ടിയായിരുന്നു. അതിന്റെ ഓർമകളെ സ്പർശിച്ചു പറയട്ടെ കമ്യൂണിസ്റ്റ് പാർട്ടി നിൽക്കുന്നത് മൂല്യങ്ങൾക്കു വേണ്ടിയാണ്. അതിനെ മുറുകെ പിടിക്കുന്ന പരിഹാരമാണ് ഉണ്ടാകേണ്ടത്. അതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയിലും എൽഡിഎഫിലും ഉണ്ടാകുമെന്ന് ഉറപ്പിക്കാം.’’ – ബിനോയ് വിശ്വം പറഞ്ഞു.

English Summary:

CPI's Binoy Vishwam Criticizes P.V. Anwar, Calls for Upholding Left Values

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT