ടെക്സസ്∙ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ അമേരിക്കയിൽ മലയാളി ന്യായാധിപൻ അറസ്റ്റിൽ. ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജ‍ഡ്ജി കെ.പി.ജോർജാണ് അറസ്റ്റിലായത്. 2022ൽ നടന്ന കൗണ്ടി ജ‍ഡ്ജി തിരഞ്ഞെടുപ്പിൽ എതിരാളിയായ ട്രെവർ നെൽസിനെ പരാജയപ്പെടുത്താനായി ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കുകയും വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ്∙ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ അമേരിക്കയിൽ കൗണ്ടി ജ‍ഡ്ജായ മലയാളി  അറസ്റ്റിൽ. ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജ‍ഡ്ജി കെ.പി.ജോർജാണ് അറസ്റ്റിലായത്. 2022ൽ നടന്ന കൗണ്ടി ജ‍ഡ്ജി തിരഞ്ഞെടുപ്പിൽ എതിരാളിയായ ട്രെവർ നെൽസിനെ പരാജയപ്പെടുത്താനായി ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കുകയും വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയത്. 

അന്റോണിയോ സ്കേലിവാഗ് എന്ന പേരിലുള്ള അക്കൗണ്ടിൽനിന്നാണാണ് എതിർ സ്ഥാനാർഥിക്കെതിരെ നിരന്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായിരുന്ന ജോർജ്, റിപ്പബ്ലിക്കൻ എതിരാളിയായ ട്രെവർ നെൽസിനെ 52 ശതമാനം വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. ജോർജിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫായ മറ്റൊരു ഇന്ത്യക്കാരൻ തരൽ പട്ടേലാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അക്കൗണ്ടിൽ പോസ്റ്റ് ചെയ്യേണ്ട ഓരോ കാര്യങ്ങളെക്കുറിച്ചും തരലും ജോർജും തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 

ADVERTISEMENT

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോർജിനെ 1000 ഡോളറിന്റെ ജാമ്യത്തിൽ വിട്ടയച്ചു. തനിക്കെതിരെയുള്ള നടപടിയിൽ നിരാശയുണ്ടെന്നും എല്ലാ സത്യങ്ങളും കോടതിയെ അറിയിക്കുമ്പോൾ നീതി ലഭിക്കുമെന്നും കെ.പി.ജോർജ് ഫെയ്സ്ബുക്കിൽ പ്രതികരിച്ചു. തന്റെ രാജി പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോടാണ് കെ.പി.ജോർജിന്റെ സ്വദേശം. 1993ലാണ് യുഎസിലേക്ക് കുടിയേറിയത്.

English Summary:

Malayan Judge in Texas Arrested for Election Interference Using Fake Facebook Accounts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT