വാഷിങ്ടൻ ∙ വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വെടിവയ്പ് നടത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ 15 വയസുകാരിയായ നതാലി റുപ്‌നോയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു. വെടിവയ്പിലേക്കു നയിച്ച കാരണം കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വെടിവയ്പ് നടത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ 15 വയസുകാരിയായ നതാലി റുപ്‌നോയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു. വെടിവയ്പിലേക്കു നയിച്ച കാരണം കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തത്. നതാലിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം, സമാന്ത എന്ന പേരിലും നതാലി അറിയപ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പ് നടത്തിയ അബൻഡന്റ് ലൈഫ് ക്രിസ്റ്റ്യൻ സ്കൂളിലെ വിദ്യാർഥിയായ നതാലി മാഡിസൻ സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പിൽ ഒരു അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. പരുക്കേറ്റ 6 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

ADVERTISEMENT

കെ–12 സ്കൂൾ ഷൂട്ടിങ് ഡാറ്റാബേസ് പ്രകാരം 1966 മുതൽ നടന്ന 2610 വെടിവയ്പ്പുകളിൽ 107 കേസുകളിൽ മാത്രമാണ് സ്ത്രീകൾ പ്രതികൾ. 322 സ്കൂൾ വെടിവയ്പ് കേസുകളാണ് ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്തത്. 

English Summary:

Firing in school in USA: Teen girl Natalie Rupnow's motive unclear in Wisconsin Christian school shooting