അൻവർ പരിധി വിട്ടു; പേര് നോക്കി വർഗീയവാദിയാക്കുന്ന അനുഭവം അറിയില്ല: വി. അബ്ദുറഹിമാന്‍
തിരുവനന്തപുരം ∙ പി.വി. അൻവർ പരിധി വിട്ടെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. പേര് നോക്കി വർഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ല. മലപ്പുറത്തെ പൊലീസിനെ കുറിച്ച് അൻവർ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്. ഉന്നതപദവിയിൽ ഇരിക്കുന്നയാളെ വെറുതെ പിടിച്ച് പുറത്താക്കാനാകില്ല.

അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടി ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കാക്കി ട്രൗസർ ഇട്ട ആർഎസ്എസുകാരനെന്ന പരാമർശത്തോട് താൻ ട്രൗസർ പൊക്കി നോക്കിയിട്ടില്ലെന്നായിരുന്നു അബ്ദു റഹിമാന്റെ മറുപടി. അൻവറിനേതിന് സമാനമായി കോൺഗ്രസ് വിട്ട് സിപിഎം സ്വതന്ത്രനായി മത്സരിച്ചു ജയിച്ചയാളാണ് അബ്ദു റഹിമാനും.
അൻവർ വിഷയത്തിൽ കടുത്ത പ്രതികരണങ്ങൾ ഇതുവരെയും അബ്ദു റഹിമാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. രണ്ടാം പിണറായി സർക്കാരിൽ ജലീലിനു പകരം മന്ത്രി സ്ഥാനത്തേക്ക് അൻവറിന്റെയും അബ്ദു റഹിമാന്റെയും പേരുകളാണ് പരിഗണിച്ചിരുന്നത്. ഒടുവിൽ അബ്ദു റഹിമാനു നറുക്ക് വീഴുകയായിരുന്നു.