ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പൂർത്തിയായി; മൂന്നാം ഘട്ടത്തിൽ 65.65% പോളിങ്
ശ്രീനഗർ∙ ജമ്മു കശ്മീരിലെ മൂന്നാമത്തേതും അവസാനഘട്ടത്തിലേതുമായ വോട്ടെടുപ്പ് പൂർത്തിയായി. ഏഴു ജില്ലകളിലെ 40 സീറ്റുകളിലേക്കു നടന്ന വോട്ടെടുപ്പിൽ 65.65 പോളിങ് ശതമാനം രേഖപ്പെടുത്തി. സാമ്പാ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് (73.45 %) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ബാരാമുള്ളയിലാണ് (55.73 %) രേഖപ്പെടുത്തിയത്.

മൂന്നാംഘട്ട വോട്ടെടുപ്പിൽ 40 സീറ്റുകളിലായി 415 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 5060 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരുന്നത്. കശ്മീർ മേഖലയിൽ 16ഉം ജമ്മു മേഖലയിൽ 24 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. ചെറുപ്പക്കാരും സ്ത്രീകളും അധികമായി വോട്ട് ചെയ്യാനെത്തുമെന്നു പ്രധാമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഒക്ടോബർ എട്ടിനാണ് ഫലം പുറത്തുവരുക.