എഡിജിപിയെ മാറ്റാന്‍ മുഹൂര്‍ത്തം കുറിച്ചുവച്ചിട്ടില്ല, നടപടി എടുക്കുമെന്ന് ഉറപ്പുണ്ടെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം∙ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ വീട്ടുവീഴ്ച വേണ്ടെന്ന് സിപിഐ നിയമസഭാ കക്ഷിയോഗം. ആര്‍എസ്എസ് കൂടിക്കാഴ്ചാ വിഷയത്തില്‍ എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായി നിലനിര്‍ത്താനാണ് നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. എഡിജിപിക്കെതിരെ നടപടിയെടുക്കുമെന്ന വിശ്വാസമാണ് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രകടിപ്പിച്ചത്.

തിരുവനന്തപുരം∙ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ വീട്ടുവീഴ്ച വേണ്ടെന്ന് സിപിഐ നിയമസഭാ കക്ഷിയോഗം. ആര്‍എസ്എസ് കൂടിക്കാഴ്ചാ വിഷയത്തില്‍ എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായി നിലനിര്‍ത്താനാണ് നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.
എഡിജിപിക്കെതിരെ നടപടിയെടുക്കുമെന്ന വിശ്വാസമാണ് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രകടിപ്പിച്ചത്. എല്‍ഡിഎഫ് നിലപാടുകളില്‍നിന്നു വ്യതിചലിച്ച്, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഇടതു ഭരണത്തില്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മുതിരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സിപിഐയുടെ നിലപാട്.
എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെടും. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ എഡിജിപിക്കെതിരെ നടപടി ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ചാണ് സിപിഐ നേതൃത്വം മുന്നോട്ടുപോകുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് നേതാക്കള്‍ക്കുള്ളത്.
ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് സിപിഐക്ക് ഉറപ്പുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപിയെ മാറ്റാന്‍ മുഹൂര്‍ത്തം കുറിച്ചുവച്ചിട്ടില്ല. നിലപാടുകളുടെ പക്ഷമാണ് ഇടതുപക്ഷം.
ഏതു വിഷയത്തിലായാലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊന്നും സിപിഐക്കില്ല. ഇടതുപക്ഷ പരിഹാരം ന്യായത്തിന്റെയും നീതിയുടെയും ഭാഗത്തായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം വിവാദമായതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബിനോയ് വിശ്വം മറുപടി പറഞ്ഞില്ല.