കുളൂർ പാലത്തിൽ ആഡംബര കാർ അപകടത്തിൽപ്പെട്ടു, പ്രമുഖ വ്യവസായി പുഴയിലേക്ക് ചാടിയെന്ന് സംശയം; തിരച്ചിൽ
ബെംഗളൂരു/മംഗളൂരു∙ കയറ്റുമതി വ്യവസായിയായ ബി.എം.മുംതാസ് അലിയെ (52) മംഗളൂരു കുളൂർ പാലത്തിനു സമീപം കാണാതായതിനെ തുടർന്ന് തിരച്ചിൽ വ്യാപിപ്പിച്ചു. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ്. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ

ബെംഗളൂരു/മംഗളൂരു∙ കയറ്റുമതി വ്യവസായിയായ ബി.എം.മുംതാസ് അലിയെ (52) മംഗളൂരു കുളൂർ പാലത്തിനു സമീപം കാണാതായതിനെ തുടർന്ന് തിരച്ചിൽ വ്യാപിപ്പിച്ചു. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ്.
ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിനു മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മുംതാസ് അലി പാലത്തിൽ നിന്നു ഫാൽഗുനി പുഴയിലേക്ക് ചാടിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. താൻ മടങ്ങിവരില്ലെന്ന് കുടുംബ വാട്സാപ് ഗ്രൂപ്പിൽ പുലർച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു.
കോസ്റ്റ് ഗാർഡ്, സംസ്ഥാന ദുരന്തനിവാരണസേന, പൊലീസ്, അഗ്നിരക്ഷാ സേന എന്നിവയും പ്രദേശവാസികളും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് കമ്മിഷണർ അനുപം അഗർവാൾ പറഞ്ഞു. പുലർച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകൾ പൊലീസിനോടു പറഞ്ഞു. ഫൊറൻസിക് ഉദ്യോഗസ്ഥർ കാർ പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുന്നു.