‘മാലദ്വീപുമായി എക്കാലവും അടുത്ത ബന്ധം’; അയൽ രാജ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന നയമാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി∙ മാലദ്വീപുമായി എക്കാലവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഭാവിയിൽ നിരവധി പദ്ധതികളിൽ ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും

ന്യൂഡൽഹി∙ മാലദ്വീപുമായി എക്കാലവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഭാവിയിൽ നിരവധി പദ്ധതികളിൽ ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
‘‘അയൽ രാജ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന നയമാണ് ഇന്ത്യയുടേത്. സാമ്പത്തികപരവും ആരോഗ്യപരവുമായ അടിയന്തര സാഹചര്യങ്ങളില്‍ സഹായ ഹസ്തവുമായി ആദ്യമെത്തുന്നത് ഇന്ത്യയാണ്. കോവിഡ് കാലത്ത് പ്രതിരോധ വാക്‌സിന്‍ എത്തിച്ചതിലൂടെ ഇന്ത്യയ്ക്ക് മാലദ്വീപിനോടുള്ള സൗഹൃദം വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ മാലദ്വീപിന് സുപ്രധാന പങ്കുണ്ട്’’ – പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് സമയത്ത് വാക്‌സിന്‍ അല്ലെങ്കില്‍ കുടിവെള്ളം തുടങ്ങി അവശ്യസാമഗ്രികള്‍ എത്തിക്കുന്നതിലൂടെ ഇന്ത്യ എപ്പോഴും മാലദ്വീപിന്റെ നല്ല അയൽക്കാരനായിരുന്നു. മാലദ്വീപില്‍ ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്നു. എഴുന്നൂറോളം സാമൂഹിക ഭവന യൂണിറ്റുകള്‍ ഇന്ത്യ കൈമാറി. മാലദ്വീപില്‍ അടുത്തിടെ പ്രവര്‍ത്തനക്ഷമമായ കുടിവെള്ളപദ്ധതിയിലൂടെ 28 ദ്വീപുകളിലെ മുപ്പതിനായിരത്തോളം ജനങ്ങൾക്ക് ശുദ്ധജലം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.