ന്യൂഡൽഹി∙ ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് ഡൽഹി ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമാണ്. ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് ഡൽഹി ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമാണ്. ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ശതമാനം ലഭിച്ചത് ബിജെപിക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘‘കോൺഗ്രസിന് എവിടെയെങ്കിലും ഭരണത്തുടർച്ച കിട്ടിയിട്ടുണ്ടോ ? ഒരിടത്തും ജനങ്ങൾ കോൺഗ്രസിനു രണ്ടാമൂഴം നൽകിയിട്ടില്ല. ആദിവാസികളെയും ദലിതരയെും പറ്റിക്കുന്ന സർക്കാരുകളായിരുന്നു കോൺഗ്രസിന്റേത്. ഭരണമാറ്റമെന്ന ചരിത്രമാണ് ഹരിയാന തിരുത്തിയത്. നുണകൾക്ക് മുകളിൽ വികസനം നേടിയ വിജയമാണിത്. ഹരിയാനയിലെ കർഷകർ ബിജെപിക്കൊപ്പമാണ്. ഹരിയാനയിലെ ദലിതരെ കോൺഗ്രസ് അപമാനിച്ചു. ജാതിയുടെ പേരിൽ കോൺഗ്രസ് ആളുകളെ തമ്മിലടിപ്പിക്കുകയാണ്. രാജ്യത്തെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അധികാരമില്ലെങ്കിൽ കരയിലെ മീനിന്റെ അവസ്ഥയാണ് കോൺഗ്രസിന്’’ – പ്രധാനമന്ത്രി പറഞ്ഞു.

ADVERTISEMENT

‘‘ജമ്മു കശ്മീരിലെ ബിജെപിയുടെ പ്രകടനത്തിൽ അഭിമാനമുണ്ട്. ബിജെപിയിൽ വിശ്വാസം അർപ്പിക്കുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു. കശ്മീരിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ബിജെപി പ്രവർത്തകരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. കശ്മീരിലെ ഈ തിരഞ്ഞെടുപ്പ് പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ആർട്ടിക്കിൾ 370, 35 (എ) പിൻവലിച്ചശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. വോട്ടു ശതമാനം കൂടിയത് ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. അതിന് ജമ്മു കശ്മീരിലെ ഓരോ വ്യക്തിയെയും അഭിനന്ദിക്കുന്നു ’’–പ്രധാനമന്ത്രി പറഞ്ഞു.

സഖ്യകക്ഷികളുടെ കനിവിൽ ജീവിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അർബൻ നക്സലുകളുമായി ചേർന്ന് രാജ്യത്ത് ഭീതി പടർത്തുകയാണ്. കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ചോദ്യം ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അധികാരം ജന്മാവകാശമെന്നാണ് കോൺഗ്രസ് കരുതിയത്. ഹരിയാനയിലെ കായിക താരങ്ങൾക്ക് മികച്ച അവസരം നൽകും. കായിക മേഖലയിൽ ലോക ശക്തിയായി ഇന്ത്യ മാറും. വികസിത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് എത്തുന്നതിനു മുന്നേ വോട്ടർമാർക്ക് എക്സിലൂടെ മോദി നന്ദി രേഖപ്പെടുത്തിയിരുന്നു. 

English Summary:

Narendra Modi respond after election result