‘ഇത് ഹരിയാനയിലെ ജനവിധി അല്ല’: തോൽവി അംഗീകരിക്കില്ലെന്ന് കോൺഗ്രസ്
ഛണ്ഡീഗഡ്: ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ഹരിയാന തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് ജയറാം രമേശും പവൻ ഖേരയും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയമുണ്ട്. ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും നേതാക്കൾ പറഞ്ഞു.

ഛണ്ഡീഗഡ്∙ ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ഹരിയാന തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് ജയറാം രമേശും പവൻ ഖേരയും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയമുണ്ട്. ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും നേതാക്കൾ പറഞ്ഞു.
‘‘ഹരിയാനയിലെ ഫലങ്ങൾ തീർത്തും അപ്രതീക്ഷിതവും തികച്ചും ആശ്ചര്യകരവുമാണ്. ഇത് യാഥാർഥ്യത്തിന് എതിരാണ്. മാറ്റത്തിനു വേണ്ടിയാണ് ഹരിയാനയിലെ ജനങ്ങൾ വോട്ട് ചെയ്തത്. വോട്ടെണ്ണൽ പ്രക്രിയയിലും ഇവിഎമ്മുകളുടെ പ്രവർത്തനത്തിലും പാർട്ടിക്ക് വളരെ ഗുരുതരമായ പരാതികൾ ലഭിച്ചിട്ടുണ്ട്. ഹരിയാനയിലെ ഞങ്ങളുടെ മുതിർന്ന സഹപ്രവർത്തകരുമായി ഞങ്ങൾ സംസാരിച്ചു. വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇത് ഒരു ഏകീകൃത രൂപത്തിൽ നാളെയോ മറ്റന്നാളോ തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ ഞങ്ങൾ അവതരിപ്പിക്കും. ഞങ്ങളുടെ സ്ഥാനാർഥികൾ എല്ലാം ഇതു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തും’’– ജയറാം രമേശ് പറഞ്ഞു.
ഹരിയാനയിൽ കോൺഗ്രസ് ഇന്ന് കണ്ടത് കൃത്രിമത്വത്തിന്റെ വിജയമാണ്. ജനഹിതം അട്ടിമറിച്ചതിന്റെ വിജയമാണ് ഇത്. സുതാര്യമായ ജനാധിപത്യ പ്രക്രിയകളുടെ പരാജയമാണെന്നും ജയറാം രമേശ് പറഞ്ഞു.
-
Also Read
ഹരിയാനയിൽ ഹാട്രിക്കടിച്ച് ബിജെപി