കോട്ടയം ∙ മലയാള മനോരമ നവംബർ 1, 2, 3 തീയതികളിൽ കോഴിക്കോട്ട് ഒരുക്കുന്ന ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ സന്ദേശവുമായുള്ള അക്ഷരപ്രയാണത്തിന് തുടക്കമായി. മലയാള മനോരമ അങ്കണത്തിൽ രാവിലെ 9.30ന് ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. പ്രയാണത്തിലേക്കുള്ള ആദ്യത്തെ അക്ഷരം എഴുത്തുകാരനും ഹോർത്തൂസ് ഡയറക്ടറുമായ എൻ.എസ്.മാധവൻ കൈമാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത സാഹിത്യ സാംസ്കാരിക കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ എന്നിവിടങ്ങളിലൂടെ അക്ഷരപ്രയാണം സഞ്ചരിക്കും. സ്വീകരണ കേന്ദ്രങ്ങളിൽനിന്നു ശേഖരിക്കുന്ന മലയാള അക്ഷരങ്ങളുടെ ചെറുമാതൃകകൾ ഹോർത്തൂസ് ഉത്സവത്തിനു മുന്നോടിയായി കോഴിക്കോട്ടെ പ്രധാന വേദിയിൽ സ്ഥാപിക്കും. വായനയുടെയും എഴുത്തിന്റെയും വഴികളിലേക്കു വെളിച്ചം വീശുന്ന പരിപാടികളും ഒരുക്കും.

ഹോർത്തൂസ് അക്ഷരപ്രയാണത്തിലേക്കുള്ള ആദ്യത്തെ അക്ഷരം എഴുത്തുകാരനും ഹോർത്തൂസ് ഡയറക്ടറുമായ എൻ.എസ്.മാധവൻ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിന് കൈമാറുന്നു. (ചിത്രം: റിജോ ജോസഫ് ∙ മനോരമ)
ADVERTISEMENT

‘അക്ഷരപ്രയാണം’ ഇന്നു ജില്ലയിലെ മൂന്നു കലാലയങ്ങളിൽ പര്യടനം നടത്തും. സിഎംഎസ് കോളജ്, മാന്നാനം കെഇ കോളജ്, ഏറ്റുമാനൂരപ്പൻ കോളജ് എന്നിവിടങ്ങളിലാണ് അക്ഷരപ്രയാണം എത്തുക. കോഴിക്കോട്ടെ പ്രധാനവേദിയിൽ സ്ഥാപിക്കുന്നതിനു കലാലയങ്ങളിൽനിന്നു മലയാള അക്ഷരങ്ങളുടെ ചെറുമാതൃകകൾ സ്വീകരിക്കും.

ഹോർത്തൂസ് അക്ഷരപ്രയാണം മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഫ്ലാഗ് ഓഫ് ചെയ്യുന്നു. എഴുത്തുകാരൻ എൻ.എസ്. മാധവൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി എന്നിവർ സമീപം. (ചിത്രം: റിജോ ജോസഫ് ∙ മനോരമ)

രാവിലെ 10നു സിഎംഎസ് കോളജിൽ പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജിന്റെ നേതൃത്വത്തിൽ വരവേൽപു നൽകും. ഇംഗ്ലിഷ് അധ്യാപകൻ ഡിറ്റോ പ്രസാദിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തുന്ന സാംസ്കാരിക പരിപാടികളും ഉണ്ടാകും.

ഹോർത്തൂസ് അക്ഷരപ്രയാണം ഫ്ലാഗ് ഓഫ് ചടങ്ങിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും എഴുത്തുകാരൻ എൻ.എസ്. മാധവനും ചേർന്ന് തിരി തെളിയിക്കുന്നു. (ചിത്രം: റിജോ ജോസഫ് ∙ മനോരമ)
ADVERTISEMENT

11.45നു മാന്നാനം കെഇ കോളജിൽ പ്രിൻസിപ്പൽ ഡോ. ഐസൺ വി.വഞ്ചിപ്പുരയ്ക്കലിന്റെ നേതൃത്വത്തിൽ പ്രയാണത്തെ സ്വീകരിക്കും. അധ്യാപകരായ ഡോ. വിനു വി.ജോർജ്, ചിഞ്ചു റാണി വിൻസന്റ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും.

ഉച്ചയ്ക്കു 2ന് ഏറ്റുമാനൂരപ്പൻ കോളജിൽ പ്രിൻസിപ്പൽ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം. അധ്യാപകരായ മീരാ മുകുന്ദൻ, മായാ കെ.നായർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT