തിരുവനന്തപുരം∙ ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതു സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനു വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തീര്‍ഥാടനവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതു സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനു വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ പ്രതിദിന എണ്ണം 80,000നു മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടതു സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. സ്പോട്ട് ബുക്കിം‌ങ് ഏര്‍പ്പെടുത്തിയാല്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 80,000 കവിഞ്ഞുപോകുന്നതാണു മുന്‍കാലങ്ങളില്‍ കണ്ടുവരുന്നത്. അതു തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതും തിരക്ക് നിയന്ത്രണത്തെയും മറ്റു മുന്നൊരുക്കങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സുഗമമായ തീര്‍ത്ഥാടനത്തിനു തടസ്സം വരുത്തുകയും ചെയ്യുമെന്നും യോഗം വിലയിരുത്തി. 

ADVERTISEMENT

2024-25 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിമാത്രം തീര്‍ഥാടകരെ അനുവദിക്കുന്നതാണു സുഗമമായ തീര്‍ഥാടനത്തിനു ഉചിതമെന്നു വിലയിരുത്തി തീരുമാനം എടുത്തു. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ആദ്യഘട്ടത്തിൽ വെർച്ച്വൽ ക്യൂ വഴി 90,000 പേർക്കും സ്പോട്ട് ബുക്കിങ്ങിൽ 10,000 പേർക്കും പ്രവേശനം നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ എൺപതിനായിരവും പതിനായിരവുമായി നിജപ്പെടുത്തി മൂന്നാം ഘട്ടത്തിൽ ഇത് എഴുപതിനായിരവും പതിനായിരവുമായി കുറച്ചിരുന്നു. ഈ അനുഭവംകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടിയെന്നു മന്ത്രി പറഞ്ഞു.

സ്പോട്ട് ബുക്കിങ് ഒഴിവാക്കുകയും വെര്‍ച്വല്‍ ക്യൂ മുഖേന പ്രതിദിനം 80,000 തീര്‍ഥാടകരെ അനുവദിക്കുകയും ചെയ്തു. കൂടാതെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതിനായി തീര്‍ഥാടകര്‍ ഏതു പാതയാണു തീര്‍ഥാടനത്തിനു തിരഞ്ഞെടുക്കുന്നതെന്ന വിവരം കൂടി വെര്‍ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

ADVERTISEMENT

ബുക്കിങ് സുഗമമാക്കാൻ വെര്‍ച്വൽ ക്യൂവിലെ സ്ലോട്ടിന് കളര്‍ കോഡിങ് നല്‍കി കൂടുതല്‍ തീര്‍ഥാടകര്‍ ബുക്ക് ചെയ്തിട്ടുള്ള സ്ലോട്ടുകള്‍ എളുപ്പത്തില്‍ മനസിലാക്കുന്ന തരത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വെര്‍ച്വല്‍ ക്യൂ സോഫ്റ്റ്‌വെയറില്‍ വരുത്തും. ക്രമീകരണങ്ങൾ സുഗമമാക്കാൻ ഓരോദിവസവും വെര്‍ച്വല്‍ ക്യൂവഴി ബുക്ക്ചെയ്യുന്ന തീര്‍ഥാടകരുടെ എണ്ണം നിശ്ചിത ഫോര്‍മാറ്റില്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും കാലേകൂട്ടി നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

English Summary:

The Devaswom Minister announces the removal of spot booking for the Sabarimala pilgrimage during the Mandala-Makaravilakku season to ensure smooth operations and pilgrim safety.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT