ടോവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവരെ ബെംഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്

ടോവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവരെ ബെംഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ടോവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവരെ ബെംഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്. ‘Onetamilmv’ എന്ന വെബ്സൈറ്റ് വഴിയാണ് വ്യാജപതിപ്പുകൾ പുറത്തിറക്കിയത്. മൂന്നുപേരാണ് സൈറ്റിന്റെ പ്രവർത്തനം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കേസിൽ സത്യമംഗലം സ്വദേശിയെ കൂടി പിടികൂടാനുണ്ട്. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിച്ച വെബ്സൈറ്റ് സൈബർസെൽ പൂട്ടിച്ചു.

പുതിയ സിനിമ റിലീസായി മണിക്കൂറുകൾക്കകം സംഘം വ്യാജപതിപ്പ് പുറത്തിറക്കുകയായിരുന്നു. കോയമ്പത്തൂരിലെ തിയറ്റിൽനിന്നാണ് ചിത്രം മൊബൈലിൽ പകർത്തിയതെന്നാണു പ്രാഥമിക വിവരം. വ്യാജപതിപ്പ് പ്രചരിപ്പിച്ചവരുടെ കയ്യില്‍ ഇന്നലെ പുറത്തിറങ്ങിയ രജനികാന്ത് സിനിമ വേട്ടയ്യന്‍റെ വ്യാജ പതിപ്പും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ADVERTISEMENT

അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ സംവിധായകൻ ജിതിൻ ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ഒരു ട്രെയിൻ യാത്രികൻ മൊബൈലിൽ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങൾ ജിതിൻ ലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഹൃദയഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ്‌ ജിതിൻ ദൃശ്യം പങ്കുവച്ചത്. യാത്രക്കാരൻ ചിത്രം കാണുന്ന ദൃശ്യം സുഹൃത്താണ് അയച്ചു നൽകിയതെന്ന് ജിതിൻ വ്യക്തമാക്കിയിരുന്നു.

English Summary:

Tovino Thomas Film 'ARM' Piracy: Two Arrested in Bengaluru, Website Shut Down