വിമാനത്തിന് 15 വർഷം പഴക്കം, മുൻപ് രണ്ടു തവണ സമാന പ്രശ്നം: അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
ചെന്നൈ∙ തിരുച്ചിറപ്പള്ളിയിൽ വിമാനം തിരിച്ചിറങ്ങിയ സംഭവത്തിൽ വിമാനത്തിലെ സാങ്കേതിക തകരാർ എങ്ങനെയുണ്ടായി എന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. 15 വർഷത്തോളം പഴക്കമുള്ള വിമാനത്തിനു മുൻപ് രണ്ടു തവണ സമാന പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം

ചെന്നൈ∙ തിരുച്ചിറപ്പള്ളിയിൽ വിമാനം തിരിച്ചിറങ്ങിയ സംഭവത്തിൽ വിമാനത്തിലെ സാങ്കേതിക തകരാർ എങ്ങനെയുണ്ടായി എന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. 15 വർഷത്തോളം പഴക്കമുള്ള വിമാനത്തിനു മുൻപ് രണ്ടു തവണ സമാന പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. എയർ ഇന്ത്യ വിമാന കമ്പനിയിൽ നിന്നും ഡിജിസിഎ വിശദീകരണം തേടി. മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തും. എയർ ഇന്ത്യയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം എയർ ഇന്ത്യ എക്സ്പ്രസ് ട്രിച്ചി–ഷാർജ വിമാനം രാത്രി 8.15ന് സുരക്ഷിതമായാണ് ലാൻഡ് ചെയ്തത്. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. 8.20ന് ഷാർജയിൽ ഇറങ്ങേണ്ട വിമാനമാണ് 8.15ന് തിരുച്ചിറപ്പള്ളിയിൽ തിരിച്ചിറക്കിയത്. ഇതിന് അരമണിക്കൂർ മുൻപു മാത്രമാണ് വിവരമറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരായിരുന്നു.
വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവാണ് സാങ്കേതിക തടസത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി രണ്ടര മണിക്കൂര്‍ നേരമാണ് ആകാശത്ത് വിട്ടമിട്ട് പറന്നത്. വിമാനത്താവളത്തില്‍ 20 ആംബുലന്‍സുകളും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കുകയും വിമാനം ഇടിച്ചിറക്കേണ്ടിവന്നാൽ അടിയന്തരസാഹചര്യം നേരിടാൻ വേണ്ട എല്ലാ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. തുടർന്ന് രാത്രി 8.10 ഓടെ വിമാനം റൺവേയിലേക്ക് സുരക്ഷിതമായി ഇറക്കാൻ പൈലറ്റിന് കഴിഞ്ഞു. യാത്രക്കാർക്കായി മറ്റൊരു വിമാനവും സജ്ജമാക്കി.