എക്‌സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റ്: സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം; 50 വർഷത്തിനിടെ ആദ്യം
റബാറ്റ് ∙ ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം. തെക്കുകിഴക്കൻ മൊറോക്കോയിൽ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നാലെയാണ് സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായത്. അരനൂറ്റാണ്ടായി വരണ്ടു കിടക്കുന്ന ഇറിക്വി തടാകം നിറഞ്ഞതും ഈന്തപ്പനകൾ വെള്ളത്തിൽ മുങ്ങിയ കാഴ്ചകളുമെല്ലാം നാസയുടെ ഉപഗ്രഹ ദൃശ്യങ്ങളിൽ പതിഞ്ഞു.

പ്രതിവര്‍ഷ ശരാശരിയേക്കാൾ കൂടുതൽ മഴയാണ് ഈ മേഖലയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകൾ. മൊറോക്കോയുടെ തലസ്ഥാനമായ റബാറ്റില്‍ നിന്ന് 450 കിലോമീറ്റര്‍ മാറിയുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് 24 മണിക്കൂറിനുള്ളില്‍ 100 മില്ലീ മീറ്ററിലധികം മഴയാണ് സെപ്റ്റംബറിൽ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
എക്‌സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റെന്നാണ് വിദഗ്ധർ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഈ പ്രതിഭാസം വരും വർഷങ്ങളിലും പ്രദേശത്തെ ബധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വായു കൂടുതൽ ഈർപ്പമുള്ളതായി മാറുമെന്നും അത് ഉയര്‍ന്ന ബാഷ്പീകരണത്തിനും കൊടുങ്കാറ്റിനും കാരണമാകുമെന്നുമാണ് റിപ്പോർട്ടുകൾ.
ഇത്രയും വലിയ മഴ സഹാറ മരുഭൂമിയിൽ ലഭിച്ചിട്ട് 30–50 വർഷം വരെയായെന്ന് കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു. മൊറോക്കോയിലെ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ മാസം 18 പേരാണ് മരിച്ചത്. തെക്കുകിഴക്കൻ മേഖലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.