നവീൻ ബാബുവിന്റെ മരണം: ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി
കണ്ണൂർ ∙ അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം പുറത്താക്കി. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയാണ് പാർട്ടി നടപടി. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ദിവ്യയ്ക്കെതിരെ പൊതുവികാരം ഉയർന്നിരുന്നെങ്കിലും തീരുമാനമൊന്നും എടുത്തിരുന്നില്ല. വൈകിട്ടോടെ കേസെടുത്തപ്പോൾ ഉന്നതനേതാക്കളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുകയായിരുന്നു.

രാത്രിയിലാണ് രാജിവിവരം അറിയിച്ച് ദിവ്യയുടെ വാർത്തക്കുറിപ്പ് പുറത്തു വന്നത്. പ്രതികരണത്തിന്റെ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന പാർട്ടി നിലപാട് അംഗീകരിച്ചാണു രാജിയെന്നും പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. കെ.കെ.രത്‌നകുമാരിയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) 108ാം വകുപ്പു പ്രകാരമാണ് ദിവ്യയ്ക്കെതിരെ കേസെടുത്തത്. 10 വർഷം വരെ തടവും പിഴയും ലഭിക്കുന്ന ജാമ്യമില്ലാ വകുപ്പാണിത് (പൊലീസിനോ മജിസ്ട്രേട്ടിനോ ജാമ്യം നൽകാനാവില്ല). 108–ാം വകുപ്പുപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്താൽ പ്രാഥമികാന്വേഷണം ആവശ്യമില്ലാതെ പ്രതിപ്പട്ടികയിൽ ചേർക്കണം. മുൻകൂർ ജാമ്യം ലഭിക്കണമെങ്കിൽ സെഷൻസ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കേണ്ടി വരും.
നവീൻ ബാബു മരിച്ചു മൂന്നാം ദിവസമാണ് ദിവ്യയ്ക്കെതിരെ കേസെടുക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവർ നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിനുള്ള (173–ാം വകുപ്പ്) കേസാണ് ആദ്യദിവസം റജിസ്റ്റർ ചെയ്തത്. പി.പി.ദിവ്യയുടെ ഭീഷണിയും ദിവ്യയും പെട്രോൾ പമ്പിന് അപേക്ഷിച്ച ടി.പി.പ്രശാന്തനും നടത്തിയ ഗൂഢാലോചനയുമാണ് നവീന്റെ മരണത്തിനു കാരണമെന്നു കാണിച്ചു സഹോദരൻ പ്രവീൺ ബാബു ടൗൺ പൊലീസിനും ഡിജിപിക്കും പരാതി നൽകിയിരുന്നു.
നേരത്തേ എടുത്ത കേസിനൊപ്പം 108–ാം വകുപ്പുകൂടി ചേർക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ടിനു മുൻപാകെ ഇന്നലെയാണ് അപേക്ഷ നൽകിയത്. കേസ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ഇന്നു കൈമാറും.
പാർട്ടി തീരുമാനം അംഗീകരിച്ചും നവീൻബാബുവിന്റെ വേർപാടിൽ അനുശോചിച്ചും ദിവ്യ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. ‘‘കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഞാൻ പങ്കുചേരുന്നു. പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കും. എന്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ്യവിമർശനമാണു നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരിവയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയിൽനിന്നു മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.’’– ദിവ്യ പറഞ്ഞു.
നവീൻ ബാബുവിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
കണ്ണൂർ ∙ പെട്രോൾ പമ്പിനു നിരാക്ഷേപപത്രം നൽകുന്നത് എഡിഎം കെ.നവീൻ ബാബു മാസങ്ങളോളം വൈകിച്ചു എന്ന പി.പി.ദിവ്യയുടെ ആരോപണത്തിൽ കഴമ്പില്ലെന്നു തെളിയിച്ച് രേഖകൾ. സ്ഥലംമാറ്റത്തിനു തൊട്ടുമുൻപത്തെ ഏറെത്തിരക്കുള്ള ദിവസങ്ങളിൽ 6 പ്രവൃത്തിദിനങ്ങൾ കൊണ്ടാണ് ഫയൽ തീർപ്പാക്കിയത്.
വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ ലഭിച്ചാലേ, എഡിഎമ്മിന് അന്തിമ നിരാക്ഷേപപത്രം നൽകാനാകൂ. അക്കാര്യം മനസ്സിലാക്കാതെയാണ് ദിവ്യയുടെ വിമർശനമെന്ന് ഫയൽ നീക്കത്തിന്റെ നാൾവഴികൾ തെളിയിക്കുന്നു. എഡിഎമ്മിന്റെ ഭാഗത്തുനിന്നു കാലതാമസമോ വീഴ്ചയോ സംഭവിച്ചിട്ടില്ലെന്നാണ് കലക്ടറുടെ അന്വേഷണത്തിലും കണ്ടെത്തിയത്. മന്ത്രി കെ.രാജന്റെ നിർദേശപ്രകാരമാണ് കലക്ടർ അരുൺ കെ.വിജയൻ ഫയൽ നീക്കം സംബന്ധിച്ച് അന്വേഷണം നടത്തിയത്. റിപ്പോർട്ട് ഇന്നോ നാളെയോ മന്ത്രിക്കു കൈമാറും.