‘സഖാക്കളെ, മാപ്പ്’: പിണറായിയെ ട്രോളിയതിലും ഇടതു വിമർശനത്തിലും കുറ്റസമ്മതവുമായി സരിൻ
പാലക്കാട് ∙ കോൺഗ്രസ് വിട്ട് സിപിഎമ്മിന്റെ ഭാഗമായതോടെ മുൻ വിമർശനങ്ങളിൽ കുറ്റസമ്മതവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സരിൻ. കോൺഗ്രസിലായിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിയതിലും രൂക്ഷമായി വിമർശിച്ചതിലുമാണു സരിന്റെ വിശദീകരണം. എല്ലാം ഒഴിവാക്കേണ്ടതായിരുന്നുവെന്ന തിരിച്ചറിവ്

പാലക്കാട് ∙ കോൺഗ്രസ് വിട്ട് സിപിഎമ്മിന്റെ ഭാഗമായതോടെ മുൻ വിമർശനങ്ങളിൽ കുറ്റസമ്മതവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സരിൻ. കോൺഗ്രസിലായിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിയതിലും രൂക്ഷമായി വിമർശിച്ചതിലുമാണു സരിന്റെ വിശദീകരണം. എല്ലാം ഒഴിവാക്കേണ്ടതായിരുന്നുവെന്ന തിരിച്ചറിവ് ഇപ്പോഴുണ്ട്. നിയോഗിക്കപ്പെട്ട ചുമതലയുടെ ഭാഗമായിട്ടായിരുന്നു പണ്ടത്തെ പോസ്റ്റുകളെന്നും ‘പ്രിയപ്പെട്ട സഖാക്കളെ’ എന്ന് അഭിസംബോധന ചെയ്തുള്ള കുറിപ്പിൽ സരിൻ വ്യക്തമാക്കി.
സരിന്റെ കുറിപ്പിൽനിന്ന്: ‘‘കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് ഞാൻ നടത്തിയ രാഷ്ട്രീയ വിമർശനങ്ങൾ, ആ സംസ്കാരത്തിന്റെ ഭാഗമായി നടത്തിയ ചില ഇടപെടലുകൾ, പരാമർശങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്കുണ്ട്. ഈ കഴിഞ്ഞുപോയ സമയങ്ങളിൽ ഞാൻ സഖാക്കളിൽനിന്ന് അനുഭവിക്കുന്ന സ്നേഹവായ്പ് എന്റെ തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നു. പല വിമര്‍ശനങ്ങളും വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ല. നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നു എന്നുമാത്രം.
ഇടതുപക്ഷത്തെ ഏതെങ്കിലും നേതാവിനെ, വിശിഷ്യാ പിണറായി വിജയനെ ആക്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ സഖാക്കൾ ഒരൊറ്റ മനസ്സായിനിന്ന് പ്രതിരോധത്തിന്റെ കോട്ട തീർക്കുന്നത് കണ്ടു കണ്ണുമിഴിച്ചു നിന്നിട്ടുണ്ട്. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയാണ് ഞാൻ ഇടതുപക്ഷത്തേക്ക് വന്നത് എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളാൻ കരുത്തു നൽകുന്നത് തുറന്നതും സുതാര്യവുമായ എന്റെ പൊതുജീവിതമാണ്. മൂന്നു പതിറ്റാണ്ടായി സ്നേഹിച്ചു വിശ്വസിച്ച പ്രസ്ഥാനം തെരുവിലുപേക്ഷിച്ചപ്പോൾ, എന്നെ അനാഥമാക്കില്ല എന്ന് വാക്ക് നൽകിയ, പിന്തുണ നൽകിയ ഇടതുപക്ഷത്തോട്, എന്റെ സഖാക്കളോട്, ചെങ്കൊടിയോട്, ഞാൻ മരണം വരെയും നന്ദിയും കൂറും ഉള്ളവനായിരിക്കും.’’