ഞാന്‍ പറഞ്ഞാല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ആളല്ല മുഖ്യമന്ത്രി, തോമസിന്റെ വിശദീകരണം ബാലിശം: ആന്റണി രാജു
തിരുവനന്തപുരം∙ കൂറുമാറ്റത്തിനു കോഴ എന്ന ആരോപണം തള്ളാതെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു. കൂറുമാറ്റത്തിനു കോഴ എന്നതു സംബന്ധിച്ച് ഇന്ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയ്ക്ക് ആധാരമായ കാര്യത്തെക്കുറിച്ച് നേരത്തേ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നെന്ന് ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിന്റെ അപക്വമായ പ്രതികരണത്തില്‍നിന്നു തന്നെ ജനങ്ങള്‍ക്കു സത്യം മനസിലായിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

തിരുവനന്തപുരം∙ കൂറുമാറ്റത്തിനു കോഴ എന്ന ആരോപണം തള്ളാതെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു. കൂറുമാറ്റത്തിനു കോഴ എന്നതു സംബന്ധിച്ച് ഇന്ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയ്ക്ക് ആധാരമായ കാര്യത്തെക്കുറിച്ച് നേരത്തേ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നെന്ന് ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിന്റെ അപക്വമായ പ്രതികരണത്തില്‍നിന്നു തന്നെ ജനങ്ങള്‍ക്കു സത്യം മനസിലായിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു. എൻസിപി (ശരദ് പവാർ) എംഎൽഎ തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ നീക്കം നടത്തിയിരുന്നെന്ന പരാതി കാരണമാണെന്ന മനോരമ വാർത്ത രാഷ്ട്രീയ ചർച്ചയായിരുന്നു.
തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി മുഖ്യമന്ത്രിയുമായി പങ്കുവച്ചെന്ന് ആന്റണി രാജു പറഞ്ഞു. എവിടെവച്ച് സംസാരിച്ചുവെന്നതില്‍ പ്രസക്തിയില്ല. മുന്നണിയില്‍ നില്‍ക്കുന്ന കക്ഷിയെന്ന നിലയില്‍ കൂടുതല്‍ പറയാന്‍ പരിമിതിയുണ്ട്. നിയമസഭയുടെ ലോബിയില്‍ വച്ച് സംസാരിച്ചെന്ന് പറഞ്ഞത് തോമസ് കെ.തോമസ് ആണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയോ എന്ന് അറിയില്ലെന്നും ആന്റണി രാജു പറഞ്ഞു. തോമസ് കെ.തോമസ് അപക്വമായ പ്രതികരണം നടത്തിയതു കൊണ്ടാണ് ഇത്രയും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രലോഭനങ്ങളില്‍ വീഴുന്ന രാഷ്ട്രീയനിലപാട് കഴിഞ്ഞ 52 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ സ്വീകരിച്ചിട്ടില്ല. 1990 മുതല്‍ 6 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് എല്‍ഡിഎഫില്‍നിന്നു മാത്രമാണ്. 2016ല്‍ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടും മാറി മത്സരിക്കാന്‍ തയാറായില്ലെന്നും ആന്റണി രാജു പറഞ്ഞു.
തോമസ് ചാണ്ടി മന്ത്രിയായിരിക്കെ ഹൈക്കോടതിയില്‍ സര്‍ക്കാരിന് എതിരെ കേസ് കൊടുത്തത് നിയമപരമായി അദ്ദേഹത്തിനു ദോഷം ചെയ്യാനാണ് സാധ്യത എന്നാണ് അന്ന് പറഞ്ഞത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അന്ന് അദ്ദേഹത്തിനു രാജി വയ്‌ക്കേണ്ടിവന്നു. അഭിഭാഷകനെന്ന നിലയില്‍ നിയമപരമായ അറിവു വച്ചുള്ള കാര്യമാണ് അന്ന് പങ്കുവച്ചത്. അല്ലാതെ ഇവരുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പ്രതികരിച്ചിട്ടില്ല. തോമസ് ചാണ്ടിയുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ല. തോമസ് കെ.തോമസ് പറഞ്ഞതു പോലെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഒരിക്കലും കുട്ടനാട്ടില്‍ മത്സരിച്ചിട്ടില്ല. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് അവിടെ മല്‍സരിച്ചത്. പരസ്പര വിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണമാണ് തോമസ് കെ.തോമസ് ഉന്നയിച്ചത്.
കുട്ടനാട് മണ്ഡലത്തിലെ വികസനത്തില്‍ തിരുവനന്തപുരത്തെ എംഎല്‍എയായ താന്‍ അസ്വസ്ഥനാണെന്നാണ് തോമസ് കെ.തോമസ് പറഞ്ഞത്. എത്രത്തോളം ബാലിശമാണ് അദ്ദേഹത്തിന്റെ വിശദീകരണമെന്ന് അതോടെ വ്യക്തമാണ്. നിയമസഭയില്‍ ഞാനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസും ഒരു ബ്ലോക്കാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതു ശരിയല്ല. ആറ് എംഎല്‍എമാര്‍ പ്രസംഗിക്കാന്‍ വേണ്ടി പരസ്പരം സമയം കൊടുക്കാറുണ്ട്. ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്ന് ഇന്നുവരെ ഒരു ചോദ്യവും ചോദിച്ചിട്ടില്ല. അത്തരം വിലകുറഞ്ഞ ആരോപണങ്ങളാണ് അദ്ദേഹം നടത്തുന്നത്.
മുഖ്യമന്ത്രിയെ ഞാൻ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അദ്ദേഹം ഉയര്‍ത്തിയ മറ്റൊരു പ്രധാന കാര്യം. ഞാന്‍ പറഞ്ഞാല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരാളാണ് മുഖ്യമന്ത്രി എന്ന അദ്ദേഹത്തിന്റെ വാദവും ബാലിശമാണെന്ന് ആന്റണി രാജു പറഞ്ഞു. വാര്‍ത്ത സംബന്ധിച്ച് കേസിന് പോകേണ്ട കാര്യമില്ല. ഈ സന്ദര്‍ഭത്തില്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ പറഞ്ഞു. അതു മനസിലാകേണ്ടവര്‍ക്കു മനസിലാക്കും. എന്നെ പ്രതിക്കൂട്ടില്‍നിര്‍ത്തുന്ന വാര്‍ത്തയല്ല അത്. തോമസ് കെ.തോമസ് അന്വേഷണം ആവശ്യപ്പെട്ട സ്ഥിതിക്ക് അന്വേഷണം നടത്തണം. എന്നെ അന്വേഷണത്തിന്റെ ഭാഗമാക്കിയാല്‍ പൂര്‍ണമായി സഹകരിക്കും.
മന്ത്രിയാക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ ഗൂഢാലോചന നടത്തിയെന്ന് ഇന്നു വാര്‍ത്ത വന്നതിനു ശേഷമല്ലേ തോമസ് കെ.തോമസ് പറഞ്ഞത്. സെപ്റ്റംബര്‍ ആദ്യമാണ് അവര്‍ മുഖ്യമന്ത്രിയെ കണ്ടത്. എന്തേ ഇന്നുവരെ ഇക്കാര്യം പറയാതിരുന്നത്. കുറച്ചു സാവകാശം വേണമെന്നു മുഖ്യമന്ത്രി പറഞ്ഞുവെന്ന് മാത്രമാണ് അന്ന് അദ്ദേഹം പറഞ്ഞതെന്നും ആന്റണി രാജു പറഞ്ഞു.