കോഴിക്കോട്∙ ലോകത്തെ മുഴുൻ ഉൾക്കൊള്ളാൻ സാധിക്കുന്ന വിശാലമായ സ്വത്വബോധം ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കാൻ പ്രേരിപ്പിക്കുന്നത് കലാപ്രകടനങ്ങളിലൂടെയാണെന്നും അതിനുള്ള മികച്ച അവസരമാണ് മലയാള മനോരമ കാലസാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസിലൂടെ കോഴിക്കോടിന് വന്നിരിക്കുന്നതെന്നും മേയർ ബീന ഫിലിപ്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന ചിന്തയും സർഗാത്മകതയും ആവശ്യമുള്ള ഒന്നാണ് സാഹിത്യ നഗരം എന്ന പദവി. അത് കോഴിക്കോടിന് കിട്ടയത് അഭിമാനിക്കാവുന്നതാണ്. അവിടേക്കാണ് മനോരമ ഹോർത്തൂസ് എത്തുന്നത്. ഇങ്ങനെ ഒന്ന് സ്ഥിരമായി കോഴിക്കോട്ട് ഉണ്ടാകണമെന്ന് കോഴിക്കോട്ടുകാരോടൊപ്പം ഞാനും ആഗ്രഹിക്കുകയാണെന്നും ബീന ഫിലിപ് പറഞ്ഞു. 

ഹോർത്തൂസ് കൊച്ചി ബിനാലെ പവലിയൻ സന്ദർശിക്കുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ആർട് പവിലിയൻ ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി, മേയർ ബീന ഫിലിപ് എന്നിവർ.
ADVERTISEMENT

കേരളത്തിൽ പത്തിലധികം സാഹിത്യോത്സവങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി 360 ഡിഗ്രി അനുഭവമാണ് ഹോർത്തൂസ് എന്ന സങ്കൽപ്പത്തിന് പുറകിലെന്ന് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ പറഞ്ഞു. കല, സംഗീതം, പുസ്തകം, ഹാസ്യം എന്നിങ്ങനെ പല തരത്തിലുള്ള മാധ്യമങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. യുനസ്കോ സാഹിത്യ നഗരം സ്ഥിരം പദവിയല്ല. അത് ഇടയ്ക്കിടെ പുതുക്കിക്കൊണ്ടിരിക്കും. കോഴിക്കോടിന് ആ പദവി നിലനിർത്താൻ ഹോർത്തൂസ് പോലുള്ള പരിപാടികൾ സഹായിക്കുമെന്നും എൻ.എസ്.മാധവൻ പറഞ്ഞു.  

പുത്തൻ അനുഭവമായിരിക്കും ഹോർത്തൂസ് എന്ന് എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന പരിപാടിയാണിത്. ഡൽഹി മുഖ്യമന്ത്രി അതിഷി, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങി പ്രഗൽഭരുടെ വലിയ നിര തന്നെ കോഴിക്കോട്ടേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

മലയാള മനോരമ നടത്തുന്ന രാജ്യാന്തര കലാസാഹിത്യസാംസ്കാരികോത്സവമായ മനോരമ ഹോർത്തൂസ് 31ന് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ മുഖ്യ‍‍‍‍മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവംബർ 1,2,3 തീയതികളിലാണ് മനോരമ ഹോർത്തൂസ്. കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ചശേഷം നഗരത്തിൽ നടക്കുന്ന ആദ്യത്തെ മെഗാ കലാസാഹിത്യസാംസ്കാരിക സംഗമമാണിത്. 

രാജ്യത്തിനകത്തും പുറത്തുംനിന്ന് നാനൂറോളം അതിഥികൾ സംഗമത്തിൽ പങ്കെടുക്കും. പങ്കാളിത്തം സ്ഥിരീകരിച്ചവരി‍ൽ എഴുത്തുകാരായ മരെക് ബെയ്ൻസ്ക്, ഡൊറോത്ത മസ്‌ലോസ്ക (പോളണ്ട്), കൊലേക പുടുമ (ദക്ഷിണാഫ്രിക്ക), കിം ഡോ ഉൻ, ഹെനാകിം (കൊറിയ) തുടങ്ങിയവരുണ്ട്. 

ADVERTISEMENT

ഉദ്ഘാടനസമ്മേളനത്തിൽ മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്. മാധവൻ, മരെക് ബെയ്ൻസ്ക്, സാന്റ മോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ പ്രസംഗിക്കും. ഭാഷാപോഷിണി സയൻസ് ഫിക്‌ഷൻ കഥാമത്സരത്തിലെ വിജയികൾക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യും. 

എട്ടു വേദികളിലായി 130 ലെറെ സെഷനുകളിലായാണ് മനോരമ ഹോർത്തൂസ് നടക്കുക. വിനോദവിജ്ഞാനപരിപാടികൾ ഉൾപ്പെടുത്തിയ കുട്ടികളുടെ പവിലിയനിൽ പട്ടം നിർമാണം, പട്ടം പറത്തൽ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയുണ്ടാവും. മലയാള മനോരമയുടെ 1888 മുതലുള്ള ചരിത്രം പത്രത്താളുകളിലൂടെ അവതരിപ്പിക്കുന്ന മനോരമ പവിലിയൻ, കൊറിയൻ വിഭവങ്ങളുടെ കുക്ക് സ്റ്റുഡിയോ, സ്റ്റാൻഡപ് കോമഡി എന്നിവയും ആകർഷണങ്ങളാണ്. ഹരിഹരൻ, എം. ജയചന്ദ്രൻ, സ്റ്റീഫൻ ദേവസ്സി, ബിജിബാൽ, സൂരജ് സന്തോഷ് തുടങ്ങിയ സംഗീതജ്ഞർ പങ്കെടുക്കുന്ന സംവാദപരിപാടികളുമുണ്ടാവും. 

മൂന്ന് സമ്മേളനദിനങ്ങളിലും സംഗീതനിശകളുണ്ടാവും. ബാബുരാജ് സംഗീതനിശയാണ് ആദ്യത്തേത്. രണ്ടാംദിവസം പ്രമുഖ എഴുത്തുകാരുടെ കഥകളിൽനിന്ന് രൂപംകൊണ്ട സിനിമകളിലെ പാട്ടുകൾ കോർത്തിണക്കിയ ‘കഥകൾ പറയും പാട്ടുകൾ’, സമാപനദിവസം ഹരിഹരനും സ്റ്റീഫൻ ദേവസ്സിയും ഒന്നിക്കുന്ന ‘ഹരിഹരം’. 

44 കലാപ്രവർത്തകർ ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിലൊരുക്കുന്ന കൊച്ചി ബിനാലെ പവിലിയൻ, മലയാള മനോരമ പവിലിയൻ, മനോരമ ബുക്സിന്റെ മെഗാ പുസ്തകശാല എന്നിവയ്ക്കു തുടക്കമായി. ബിനാലെ പവിലിയൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പവിലിയൻ നവംബർ 10 വരെ തുടരും. 

ADVERTISEMENT

ഒക്ടോബർ 9ന് കോട്ടയം മനോരമ ആസ്ഥാനത്തുനിന്ന് ആരംഭിച്ച അക്ഷരപ്രയാണവും ദീപശിഖായാത്രയും 31ന് കോഴിക്കോട് ഹോർത്തൂസ് വേദിയിൽ സമാപിക്കും. കോളജ് ക്യാംപസുകൾ, എഴുത്തിടങ്ങൾ, വായനശാലകൾ തുടങ്ങിയ 56 സാംസ്കാരികകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു പ്രയാണം. ഓരോ കേന്ദ്രത്തിൽനിന്നും ശേഖരിച്ച മലയാള അക്ഷരങ്ങൾ പ്രധാനവേദിയിൽ സ്ഥാപിക്കും. 

സംസ്ഥാനമെങ്ങും ഹോർത്തൂസ് വായനയിലൂടെ എഴുത്തുകാരെയും വായനക്കാരെയും കൂട്ടിയിണക്കുന്ന സംവാദപരിപാടികളിലൂടെയായിരുന്നു ഏതാനും മാസം മുൻപ് ഹോർത്തൂസ് സാംസ്കാരികപരിപാടികളുടെ തുടക്കം. 26 മുതൽ ബീച്ചിൽ ഹോർത്തൂസ് വിളംബരസന്ധ്യകൾ നടന്നുവരികയാണ്. 

7500 ടൈറ്റിലുകളും മൂന്നു ലക്ഷത്തിലേറെ പുസ്തകങ്ങളുമുള്ള പുസ്തകശാല ഉദ്ഘാടനം ചെയ്തത് എം. മുകുന്ദനാണ്. ഹോർത്തൂസ് പ്രമാണിച്ച് 100 സ്പെഷൽ എഡിഷൻ പുസ്തകങ്ങളാണ് മനോരമ ബുക്സ് പുറത്തിറക്കുന്നത്. മലയാള മനോരമയുടെ 136 വർഷത്തെ അക്ഷരപ്രയാണത്തെ പ്രതീകവൽക്കരിച്ച്, തിരഞ്ഞെടുത്ത 136 പുസ്തകങ്ങൾക്ക് മനോരമ ബുക്സ് 50% ഡിസ്കൗണ്ടും നൽകുന്നുണ്ട്.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/

English Summary:

Manorama Hortus

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT