തിരുവനന്തപുരം ∙ അതിര്‍ത്തി മേഖലകളില്‍ കേരളത്തിലെ അരിക്കച്ചവടക്കാര്‍ക്കെതിരെ തമിഴ്നാട് പൊലീസ് നടപടി സ്വീകരിക്കുന്നതിൽ വ്യാപക പ്രതിഷേധം. തമിഴ്‌നാട്ടിലെ അരിമാഫിയയും പൊലീസും ചേര്‍ന്ന് കേരളത്തിലെ അരി മൊത്തക്കച്ചവടക്കാരെ തകര്‍ക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളിയിക്കാവിള പൊലീസാണ് ആദ്യം കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തി അരി മൊത്തക്കച്ചവടക്കാരുടെ ഗോഡൗണുകള്‍ പരിശോധിച്ചത്. സാധനസാമഗ്രികള്‍ എടുത്തുകൊണ്ടുപോകുകയും വ്യാപാരികളെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശിച്ചു. ഇതിനുശേഷവും തമിഴ്‌നാട് പൊലീസ് കാട്ടാക്കടയില്‍ എത്തി സമാന നടപടികള്‍ സ്വീകരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

ADVERTISEMENT

സംസ്ഥാന സര്‍ക്കാര്‍ തന്നെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം വഴി വ്യാപാരികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇതര സംസ്ഥാനത്തെ അരിമാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന സമീപനം കച്ചവടക്കാര്‍ സ്വീകരിക്കാതെ വന്നതോടെയാണ് തമിഴ്‌നാട്ടിലെ അരിമാഫിയ പൊലീസിനെ ഉപയോഗിച്ച് കേരളത്തില്‍ കടന്നെത്തി അതിക്രമങ്ങള്‍ കാട്ടുന്നതെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ധനിഷ് ചന്ദ്രന്‍ ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ തമിഴ്‌നാട്ടില്‍നിന്നു ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന ലോറികള്‍ തടയും. ഒരു ലോറി പോലും കേരളത്തിലേക്കു കയറ്റാതെ പ്രതിഷേധിക്കുമെന്നും ധനിഷ് ചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

29ന് പൂവച്ചലില്‍ എത്തിയ തമിഴ്‌നാട് പൊലീസ്, വാഹനമോഷണത്തിന്റെ പരിശോധന എന്ന വ്യാജേനയാണ് അരി ഗോഡൗണില്‍ റെയ്ഡ് നടത്തിയതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. 4 കച്ചവടക്കാരെ കസ്റ്റഡിയില്‍ എടുത്ത്, വ്യാജമദ്യം കടത്തിയെന്നും കള്ളക്കേസ് എടുത്തുവെന്നും സംഘടന ചൂണ്ടിക്കാട്ടി. പാറശാല വന്യക്കോട് പ്രവര്‍ത്തിക്കുന്ന ഗോമതി ട്രേഡേഴ്‌സ് ഉടമ രമേശന്‍ തമിഴ്‌നാട് പൊലീസിന്റെ നടപടിക്കെതിരെ പാറശാല പൊലീസില്‍ പരാതി നല്‍കി. എല്ലാ രേഖകളുമായി അരി കൊണ്ടുപോകുകയായിരുന്ന ലോറി കേരളത്തില്‍ കടന്ന് ചെറുവാരക്കോണത്തുവച്ച് കളിയിക്കാവിള എസ്‌ഐ അനധികൃതമായി തടഞ്ഞ് കസ്റ്റഡിയില്‍ എടുത്തതായി പരാതിയില്‍ പറയുന്നു. കടയില്‍ ഉണ്ടായിരുന്ന അരിയും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവയും കളിയിക്കാവിള പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും രമേശന്‍ ചൂണ്ടിക്കാട്ടി.

English Summary:

Kerala Rice Traders Allege Harassment by Tamil Nadu Police, Border Tensions Rise

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT