‘കേരളത്തിൽ ഇടതുപക്ഷം, ഡൽഹിയിൽ വലതുപക്ഷം; ഒരാൾ 51 വെട്ടേറ്റു മരിച്ചപ്പോൾ ന്യായീകരിച്ച് കവിത എഴുതി’
കോഴിക്കോട് ∙ കേരളത്തിൽ ഇടതുപക്ഷവും ഡൽഹിയിൽ എത്തിയാൽ വലതുപക്ഷവും ആകുന്ന എഴുത്തുകാരുണ്ടെന്ന് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ. മലയാള മനോരമ ഹോർത്തൂസിൽ ‘പക്ഷഭേദമില്ലാത്ത വായന’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം എഴുത്തുകാർക്കു കേരളത്തിൽനിന്നും ഡൽഹിയിൽനിന്നുമുള്ള ആനുകൂല്യങ്ങൾ കിട്ടും. അങ്ങനെ ഒരേസമയം രണ്ടോ അതിലധികമോ വഞ്ചികളിൽ സഞ്ചരിക്കുന്ന എഴുത്തുകാരുണ്ട്. ആത്മവഞ്ചനയെന്നാണ് അതിനെ പറയേണ്ടത്. എഴുത്തിന്റെ കാര്യത്തിൽ ഭരണകൂടത്തിനു കാര്യമില്ല. എഴുത്തിന്റെ സ്വാതന്ത്ര്യമെന്നത് എഴുത്തുകാരൻ സ്വയം നിശ്ചയിക്കുന്നതാണ്. അടിമത്തം വരിക്കണോ എന്നത് എഴുത്തുകാരനു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നല്ല വാചകങ്ങൾ എഴുതുന്നതല്ല, സത്യസന്ധമായി എഴുതുന്നതാണ് നല്ല എഴുത്തെന്ന ഹെമിങ്‌വേ വാചകം ഓർക്കണം. താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടിയുള്ള അടിമവേലയാകരുത് എഴുത്ത്. അത് ധീരമായൊരു പ്രവർത്തനമാണ്. റോബർട്ടോ പലാസോ എന്ന എഴുത്തുകാരനോട് പാരീസ് റിവ്യൂവിന്റെ അഭിമുഖത്തിൽ ഒരിക്കൽ ‘ഇടതുപക്ഷം ആണോ?’ എന്ന ചോദ്യം വന്നു. ‘അത് എന്താണ്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഇടതുപക്ഷമെന്നാൽ എന്താണെന്നു നമ്മൾ നിർവചിക്കേണ്ടതുണ്ട്. ചെ ഗവാരയുടെ പടമുള്ള ബനിയനിട്ടു നടക്കുന്നതല്ല ഇടതുപക്ഷം. അതിനൊരു മൂല്യബോധമുണ്ട്. അതിന് ചില നിലപാടുകളും സത്യസന്ധതകളും കാണിക്കണം. അഴിമതികളും കൊള്ളരുതായ്മകളും കാണിക്കുക, ധനം സമാഹരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തിട്ട് അതിനെ എങ്ങനെയാണ് ഇടതുപക്ഷമെന്നു വിളിക്കുക?
എഴുത്തുകാർ ഒരിക്കലും ഇത്തരം കാപട്യങ്ങളിൽ ചെന്നു വീഴരുത്. അവർ മനുഷ്യപക്ഷത്ത് നിൽക്കണം. അതല്ലാതെ, ഞാൻ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ്, അതെങ്ങനെ ചിന്തിക്കുന്നു, അതിനൊപ്പം അല്ലേ നമ്മൾ നിൽക്കേണ്ടത് എന്നു ചിന്തിച്ചാൽ എഴുത്തുകാരൻ എന്ന നിലയിൽ അയാൾ പരിമിതപ്പെട്ടു പോയി. അപ്പോൾ അയാളുടെ എഴുത്ത് പൂർണമായും റദ്ദ് ചെയ്യപ്പെടുകയാണ്. അങ്ങനെ വന്നാൽ, നമ്മൾ കാട്ടിയതു മുഴുവൻ കാപട്യമാണ്. നമ്മൾ കാട്ടിയിരുന്ന അനുതാപം കാപട്യമാണ്. അങ്ങനെയൊരു അനുതാപം സത്യത്തിൽ നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ, ഒരു പാവം മനുഷ്യൻ ആത്മഹത്യ ചെയ്താൽ നമ്മൾ ആ മനുഷ്യനുവേണ്ടി നിൽക്കും.
ഒഞ്ചിയത്ത് ഒരു മനുഷ്യൻ 51 വെട്ടേറ്റു മരിച്ചപ്പോൾ അതിനെ ന്യായീകരിച്ച് കവിത എഴുതിയ ആളുകളുണ്ട്. അങ്ങനെ എഴുതിയ ആളിന്റെ കവിതാ പരമ്പര നിർത്തിവച്ച ഒരു പത്രാധിപർ കേരളത്തിലുണ്ടായിരുന്നു, എസ്.ജയചന്ദ്രൻ നായർ എന്നാണ് അദ്ദേഹത്തിന്റെ പേര്. കൊല്ലപ്പെട്ട മനുഷ്യന്റെ അമ്മയുടെയും വിധവയുടെയും കണ്ണീരുണങ്ങുന്നതിനു മുൻപാണ് ന്യായീകരണ കവിത വന്നത്. കാൾ മാർക്സ് പറഞ്ഞിട്ടുണ്ടോ അങ്ങനെ ചെയ്യണമെന്ന്?
അടുത്തകാലത്ത് വാർത്തയായ ഒരു സംഭവത്തിലെ, ജയിലിൽ അടയ്ക്കപ്പെട്ട പ്രതി ചെയ്തത് സാഹസിക കൃത്യമാണ്, അഴിമതിക്കെതിരെ നടത്തിയ പോരാട്ടമാണ് എന്നൊക്കെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട എഴുത്തുകാരൻ ഉണ്ട്. അവർ ചെയ്തത് പഴയ കഥയിലെ ഉണ്ണിയാർച്ചയുടെ പാരമ്പര്യമാണത്രേ. എനിക്ക് ഏറ്റവും ലജ്ജ തോന്നിയ സംഭവമാണത്. അത്തരം എഴുത്തുകാരെ പറ്റി നമ്മൾ ലജ്ജിക്കണം. അതു നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള ആളുകൾ പോലും അഭിപ്രായം പറയാൻ മടിച്ച സമയത്ത് ഞാൻ അതിനെപ്പറ്റി അഭിപ്രായം പറഞ്ഞിരുന്നു. അവർ ചെയ്തത് അവിവേകമാണ്, അധികാരത്തിന്റെ ധാർഷ്ട്യമാണ് അവിടെ കണ്ടതെന്നും ഞാൻ പറഞ്ഞിരുന്നു. ഇടതുപക്ഷത്തോടു ചേർന്നു നിൽക്കുന്നവരായാലും കേന്ദ്രഭരണത്തോടു ചേർന്ന് നിൽക്കുന്നവരായാലും നിഷ്പക്ഷമായ നിലപാട് എടുക്കാത്ത എഴുത്തുകാർ ആ പേരിനേ അർഹരല്ലെന്നും സി.വി.ബാലകൃഷ്ണൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചർച്ചയിൽ പങ്കെടുത്തു. മലയാള മനോരമ തിരുവനന്തപുരം കോഓർഡിനേറ്റിങ് എഡിറ്റർ സണ്ണി ജോസഫ് മോഡറേറ്ററായിരുന്നു.