തിരുവനന്തപുരം ∙ കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശനു പിറകിൽ ശോഭാ സുരേന്ദ്രനാണെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വാർത്തയ്ക്കു പിറകിൽ രാഷ്ട്രീയത്തിൽ ശോഭാ സുരേന്ദ്രൻ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും അവർ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ശോഭാ സുരേന്ദ്രൻ എന്ന പൊതുപ്രവർത്തക കേരള രാഷ്ട്രീയത്തിൽ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. പിന്നെ ആഗ്രഹിക്കുന്നത് എന്റെ കൂടെ പാർട്ടി മാറാൻ വേണ്ടി ഡൽഹി വരെയെത്തി, രാമനിലയത്തിലെ 101–ാം മുറിയിൽ താമസിച്ച ഇ.പി.ജയരാജൻ. 107–ാം നമ്പർ മുറിയിൽ താമസിച്ചിരുന്ന എന്നെ കാണാൻ 102–ാം മുറി കടന്നുവരാൻ കഴിയില്ലെന്നാണ് അന്ന് ജയരാജൻ അറിയിച്ചത്. കാരണം 102ൽ മന്ത്രി കെ.രാധാകൃഷ്ണൻ താമസിക്കുകയായിരുന്നു.  

ADVERTISEMENT

ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് പൊതുപ്രവർത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലേക്ക് വിടാനാണ് ആരുടെയെങ്കിലും ശ്രമമെങ്കിൽ, ആ ശ്രമിക്കുന്നവന്റെ മുഖപടം കേരളത്തിന് മുന്നിൽ ചീന്തിയെറിഞ്ഞ് കളയാനുള്ള ആവശ്യത്തിനും അത്യാവശ്യത്തിനുമുള്ള ബന്ധങ്ങൾ എനിക്കും കേന്ദ്ര തലത്തിലുണ്ട്. തിരൂർ സതീശന്റെ വാട്സാപ് സന്ദേശങ്ങളും ഫോൺകോളും എടുപ്പിക്കാൻ പിണറായി വിജയന്റെ കൂടെയുള്ള പൊലീസുകാർക്ക് മാത്രമല്ല കഴിവുള്ളത്. അതു മനസ്സിലാക്കണം. നിങ്ങൾക്കെന്നെ കൊല്ലാം, ഇല്ലാതാക്കാൻ കഴിയില്ല. എന്റെ പൊതുപ്രവർത്തനത്തെ അവസാനിപ്പിക്കാൻ ഇല്ലാത്ത ആരോപണം കൊണ്ട് സാധിക്കില്ല.

സതീശനു കേരള ബാങ്കിൽനിന്ന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. കുറച്ചു തുക ലോണിലേക്ക് അടച്ചുവെന്ന് സതീശൻ പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന സതീശനു ലോണടയ്ക്കാനുള്ള തുക എവിടെ നിന്നാണു ലഭിച്ചത്. സതീശന്റെ പിന്നിൽ ആരാണെന്ന് അന്വേഷിക്കണം. പണത്തിന് വേണ്ടി പാർട്ടിയെ ഒറ്റിക്കൊടുക്കാൻ ശ്രമിച്ച സതീശന് ചാക്കിൽ കണ്ട പണം എടുക്കാമായിരുന്നു. അയാൾ എടുക്കാതിരുന്നത് അങ്ങനെയൊരു ചാക്കും പണവും ഇല്ലാത്തതുകൊണ്ടാണ്.’’– ശോഭ പറഞ്ഞു. 

ADVERTISEMENT

റോഡുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചതിലെ അഴിമതിയുൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശോഭ ആരോപണങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയെ കേരളത്തിലെ വലിയ ഡോണെന്ന് വിശേഷിപ്പിച്ച ശോഭ, വീണ വിജയൻ താമസിയാതെ ചോദ്യം ചെയ്യൽ നേരിടേണ്ടി വരുമെന്നും സൂചിപ്പിച്ചു.

‘‘മുഖ്യമന്ത്രിയുടെ മകൾ വീണയെ ചില കാര്യങ്ങൾ ചോദ്യം ചെയ്യാൻ പോകുന്നിതിനിടയിലാണു പി.പി.ദിവ്യ ഇറങ്ങിവന്നത്. വീണയുടെ സുഹൃത്താണ് ദിവ്യ. പിണറായി വിജയനാണ് എന്നോട് ഏറ്റവും ശത്രുത. അദ്ദേഹത്തിന്റെ മകന്റെ അമ്മായിയപ്പന്റെ കഥ കേരളത്തിൽ പറഞ്ഞുകൊണ്ടാണ് എന്നോട് പിണറായിക്ക് വെറുപ്പ്. വീണയ്ക്കു കരിമണൽ കർത്തയുമായുള്ള ബന്ധം പറഞ്ഞു. ആലപ്പുഴയിൽ മത്സരിച്ച സമയത്ത് അനധികൃതമായി മണലൂറ്റ് നടത്തുന്നതിനെ കുറിച്ച് ഞാൻ സംസാരിച്ചു. ഇതെല്ലാം പറഞ്ഞാൽ പിന്നെ ശോഭയ്ക്കെതിരെ ശത്രുക്കൾ ഉണ്ടാകില്ലേ’’– അവർ ചോദിച്ചു. കരവന്നൂർ കേസ് അവസാനിച്ചിട്ടില്ലെന്നു പറഞ്ഞ ശോഭ അതു അട്ടിമറിക്കാൻ കണ്ണൂരിലെ ഇടതുനേതാക്കൾ ശ്രമിക്കുന്നുണ്ടെന്നും ആരോപിച്ചു.